നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊലപ്പെട്ടു; സംഭവം കാട്ടിൽ തേനെടുക്കാൻ പോയപ്പോൾ

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊലപ്പെട്ടു; സംഭവം കാട്ടിൽ തേനെടുക്കാൻ പോയപ്പോൾ

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയിൽ നിനിന്ന് പത്ത് കിലോമീറ്ററോളം ഉൾവനത്തിലാണ് സംഭവം.

നിലമ്പൂര്‍ വനിയമ്പുഴ സ്റ്റേഷനിലെ വനപാലകന്‍ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.