മാത്യു പി. മാത്യൂസ് ഡാളസിൽ അന്തരിച്ചു

മാത്യു പി. മാത്യൂസ് ഡാളസിൽ അന്തരിച്ചു

വാർത്ത: എബി മോനീസ് ജോർജ്

ഡാളസ്: ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ്(സാബു-50) മാർച്ച് 5-ന് ഡാളസിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് കേരളത്തിൽ. ഹൃദയാഘാതമായിരുന്നു മരണകാരണം.

കുടുംബവുമൊത്ത് ഇരുപതിൽപരം വർഷങ്ങളായി ഡാളസിൽ സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം റെസ്റ്ററേഷൻ ചർച്ച് ഓഫ് നോർത്ത് സെൻട്രൽ ടെക്സാസ് അംഗവും സഭയുടെ ഫെലോഷിപ്പ് വിഭാഗം ഡീക്കനും ആയി സേവനം ചെയ്ത് വന്നിരുന്നു. ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വിവര സാങ്കേതികവിദ്യ വിഭാഗത്തിൽ ഉന്നത പദവി വഹിച്ചിരുന്ന ഇദ്ദേഹം FC കരോൾട്ടൺ സ്പോർട്സ് ക്ലബ്ബ് അംഗം എന്ന നിലയിൽ വിവിധ കായിക മത്സരങ്ങളിൽ പ്രാവീണ്യം ഉള്ള വ്യക്തിയായിരുന്നു. തൻ്റെ സ്വത സിദ്ധമായ സൗമ്യതയും, കരുതൽ മനോഭാവവും, പുഞ്ചിരിയും ഏവരേയും ആകർഷിക്കുന്നതായിരുന്നു. കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി.

സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് മാത്യു പി. മാത്യൂസ് ഐപിസി ചെങ്ങന്നൂർ സെൻ്ററിലെ ശുശ്രൂഷകനാണ്.

മക്കൾ: സാറാ, ഹന്നാ , ജോഷ്വ .