കെജ്രിവാളിന് വീണ്ടും തിരിച്ചടി; ഇ.ഡി കസ്റ്റഡിയിൽ നാലുദിവസം കൂടി അനുവദിച്ച് കോടതി

കെജ്രിവാളിന് വീണ്ടും തിരിച്ചടി; ഇ.ഡി കസ്റ്റഡിയിൽ നാലുദിവസം കൂടി അനുവദിച്ച് കോടതി

ന്യൂഡൽഹി : നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ഏഴ് ദിവസത്തെ കസ്റ്റഡി ആവശപ്പെട്ടങ്കിലും നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ച്കോടതി ഉത്തരവായത്.

മദ്യനയ അഴിമതി കേസിൽ താൻ കുറ്റക്കാരനല്ലെന്ന് അരവിന്ദ് കെജ്രിവാൾ. രണ്ടുവർഷമായി നടക്കുന്ന കേസാണിത് സിബിഐയുടെ കുറ്റപത്രത്തിൽ പോലും താൻ പ്രതിയല്ല.താൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടുമില്ല. തന്നെ അറസ്റ്റ് ചെയ്യാനുള്ള തെളിവുണ്ടോ എന്നും കെജ്രിവാൾ ചോദിച്ചു. നൂറുകോടി അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആ പണം എവിടെയെന്നും കെജ്രിവാൾ ചോദിച്ചു.

മദ്യനയത്തിൽ അഴിമതിയില്ല .എല്ലാ അനുമതിയും വാങ്ങിയ ശേഷമാണ് മധ്യനയം നടപ്പാക്കിയത്. തന്റെ വസതിയിൽ പല മന്ത്രിമാരും വരും .അത് ഈ കേസുമായി എങ്ങനെ ബന്ധപ്പെടുമെന്നും കെജ്രിവാൾ ചോദ്യക്കുകയുണ്ടായി. ഇ.ഡി-ക്ക് രണ്ടു ലക്ഷങ്ങൾ ഉണ്ട്. ഒന്ന് ആം ആദ്മി പാർട്ടിയെ തകർക്കുക. മറ്റൊന്ന് പുകമറ സൃഷ്ടിച്ച് പണം തട്ടുക എന്നതാണെന്നും കോടതിയിൽ കെജ്രിവാൾ പറഞ്ഞു.

ഇടയ്ക്ക് കോടതിയിൽ കെജ്രിവാൾ സംസാരിക്കുന്നതിനെ ഇ ഡി-യുടെ അഭിഭാഷകനായ അഡീഷണൽ സോളിറ്റർ ജനറൽ തടസ്സപ്പെടുത്തി.

എന്നെ പറയാൻ അനുവദിക്കൂവെന്ന് കെജ്രിവാൾ കോടതിയോട് ആവശ്യപ്പെട്ടു.
കോടതി ഇടപെട്ട് സംസ്സാരിക്കാൻ അനുവദിക്കുകയും ചെയ്തു. മാപ്പുസാക്ഷിയിൽ നിന്നും ബിജെപി 55 കോടി വാങ്ങി. പി ശരത് ചന്ദ്രൻ റെഡി നൽകി 55 കോടിയെപ്പറ്റി കോടതി അന്വേഷിക്കണമെന്നും കെജ്രിവാൾ ആവശ്യമുന്നയിച്ചു.

ഏഴു ദിവസം കൂടി കെജ്രിവാളിനെ കസ്റ്റഡിയിൽ വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു. 100 കോടി വാങ്ങിയതിനും തെളിവുണ്ട്.മറ്റു പ്രതികൾക്കൊപ്പം വരുത്തി ചോദ്യം ചെയ്യണം. പാസ്സ്‌വേർഡ് നൽകാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഇ ഡി കോടതിയിൽ പറഞ്ഞു. കൈപ്പറ്റിയ തുക ഗോവ തിരഞ്ഞെടുപ്പിലാണ് ഉപയോഗിച്ചതെന്നും ഇ ഡി കോടതിയിൽ പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ ജുഡിഷ്യല്‍ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എക്സിക്യുട്ടീവാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. സുർജിത് സിങ് യാദവ് എന്ന വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

കോടതിക്ക് പുറത്ത് അരവിന്ദ് കെജ്രിവാളിൻെറ ചിത്രത്തിൽ ബിയർ ഒഴിച്ച് പ്രതിക്ഷേധിച്ച അഭിഭാഷകനെ പോലീസ് കസ്റ്റഡിൽ എടുത്തു.