ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാധ്യക്ഷനുമായ പാസ്റ്റർ പി.വി. ചുമ്മാറിൻ്റെ സംസ്കാരം ശനിയാഴ്ച

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാധ്യക്ഷനുമായ പാസ്റ്റർ പി.വി. ചുമ്മാറിൻ്റെ സംസ്കാരം ശനിയാഴ്ച

കുന്നംകുളം: ക്രൈസ്തവ ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് പഴഞ്ഞി ഗിൽഗാൽ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് മൂലേപ്പാട്ട് സെമിത്തേരിയിൽ .

‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’ , ‘എന്നും നടത്തും അവൻ എന്നെ  നടത്തും’, ‘ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ ‘,  ‘ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ’ , ‘ ദിവ്യ തേജസിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു.

പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി–ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം. ഭാര്യ: പരേതയായ തൃശൂർ ആലപ്പാട്ട് ചെമ്പൻ കുടുംബാംഗമായ തങ്കമ്മ.മക്കൾ: ആൽഫ മോൾ, ബെക്കി, പി.സി. ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ,  യു.എ.ഇ ), ഡെന്നി പുലിക്കോട്ടിൽ (മാധ്യമം കുന്നംകുളം ലേഖകൻ).മരുമക്കൾ: ജോർജ് തോമസ്, ആശമോൾ, അനു.