ചൂട് കൂടിയപ്പോൾ രാജ്യത്ത് പാമ്പിന്റെ ശല്യം കൂടി. അനേകര്‍ പാമ്പ് കടിയേറ്റു മരിച്ചപ്പോള്‍ രാജാവ് ഒരു കല്പനയിട്ടു. പാമ്പിന്റെ തോലുമായി വരുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
പാമ്പുകളെ ജനങ്ങള്‍ തന്നെ കൊന്ന് പരിഹാരം കാണുമെന്നായിരുന്നു രാജാവിന്റെ പ്രതീക്ഷ. പക്ഷേ, പണം കിട്ടുമെന്ന് മനസ്സിലാക്കിയ ജനം പാമ്പുകളെ വളര്‍ത്തി തോലെടുത്ത് വില്‍ക്കാന്‍ തുടങ്ങി.
അപകടം മനസ്സിലാക്കിയ രാജാവ് സമ്മാനപദ്ധതി പിന്‍വലിച്ചു. വളര്‍ത്തിയിരുന്ന പാമ്പിന്‍കുഞ്ഞുങ്ങളെ ജനം കൂടുതുറന്ന് പുറത്തേക്ക് വിട്ടു.
ദീര്‍ഘവീക്ഷണമില്ലാത്തവരുടെ ഹ്രസ്വകാല പദ്ധതികള്‍ അവര്‍ക്കും നാടിനും ബാധ്യതയാകും. താന്‍ വിദഗ്ദനാണെന്നും മികച്ച ബുദ്ധിമാനാണെന്നും തെളിയിക്കാന്‍ നടത്തുന്ന താല്‍ക്കാലിക ചെപ്പടിവിദ്യയുടെ പിന്നീടുള്ള ഫലം വളരെ വേദന ആയിരിക്കും.
എല്ലാ സംരംഭങ്ങള്‍ക്കും വേണ്ടത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്. അത് സാധ്യമാക്കാന്‍ ജനം തെരഞ്ഞെടുത്താക്കുന്ന താല്‍കാലിക മേല്‍നോട്ടക്കാര്‍ മാത്രമാണ് ഓരോ ഭരണാധികാരിയും. ദേശത്തിന് എന്താണു വേണ്ടതെന്നും അവിടുത്തെ പ്രശ്‌നത്തിന് എന്താണ് പരിഹാരമെന്നും തിരിച്ചറിഞ്ഞ്, അവ നടപ്പില്‍ വരുത്താനുള്ള ശ്രമമാണ് അവർക്ക് വേണ്ടത്.
“ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ” എന്നും ബൈബിൾ പറയുന്നു.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.