കാണുന്നതും കേൾക്കുന്നതുമല്ല ഉൾക്കൊള്ളുന്നതാണ് മികവുറ്റ പാഠം

കാണുന്നതും കേൾക്കുന്നതുമല്ല ഉൾക്കൊള്ളുന്നതാണ് മികവുറ്റ പാഠം

1882 ൽ ആയിരുന്നു സർ ആർതർ സ്റ്റാൻലി എഡിംഗ്ടൺ ജനിച്ചത്. ഇംഗ്ലണ്ട്കാരനായ അദ്ദേഹം ലോകം അറിയുന്ന ജ്യോതിശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനും ഭൗതീക ശാസ്ത്രജ്ഞനും ആയിരുന്നു.

ശാസ്ത്ര ലോകത്തിന് തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

ബാല്യകാലത്ത് വായനയായിരുന്നു അദ്ദേഹം ഏറ്റവും അധികം ഇഷ്ടപ്പെട്ട കാര്യം. ഏറ്റവും ഇഷ്ടപ്പെട്ടതും കൂടുതൽ വായിച്ചതും വിശുദ്ധ ബൈബിൾ ആയിരുന്നു. ഈ വായനയും സൂഷ്മപരിശോധനയും കണ്ട മാതാപിതാക്കൾ അവനെ കുറിച്ച് എന്തൊക്കെയോ എഴുതിവച്ചു.

ഓരോ താളുകളും പലയാവർത്തി മറിച്ചുനോക്കി ആ ബാലൻ പരതി. ഉള്ളിൽ സംഗ്രഹിച്ചത് ലോകത്തിനുള്ള പുതിയ കണ്ടുപിടുത്തങ്ങൾ ആയിരുന്നു. കണക്കിന്റെ ലോകത്തേക്കും വാന നിരീക്ഷണത്തിലേക്കും ഭൗതീക ചിന്തകളിലേക്കും ആയിരുന്നു ആ ബൈബിൾ വായന പോയത്.

എല്ലാവരുടെയും കണക്കുകൾ തെറ്റിച്ചുകൊണ്ട് ആ ബാലൻ പിൽക്കാലത്ത് ലോകം അറിയുന്ന ശാസ്ത്രജ്ഞനായി മാറി.

ബാല്യത്തിൽ ബൈബിളിൽ തിരഞ്ഞത് വലിയ സംഖ്യകളുടെ സംഘലനം ആയിരുന്നു. ആ ലക്ഷ്യത്തെ ഭോഷ്‌ക്കെന്ന് പലരും വിളിച്ചു. ബൈബിളിലൂടെ വാക്കുകൾ എണ്ണി കണക്കുകൾ കണ്ട് ശാസ്ത്രലോകത്തേക്ക് അദ്ദേഹം വളർന്നു.

നമ്മുടെ കാഴ്ചപ്പാടാണ് നമ്മെ നയിക്കുന്നത്. ഏത് വീക്ഷണവും തെറ്റിദ്ധരിക്കുമ്പോഴാണ് മുൻവിധിയായി മാറുന്നത്. പുറമെ കാണുന്നതും, കേൾക്കുന്നതുമല്ല പിന്നെ, അതിൽ നിന്നും ഉൾക്കൊള്ളുന്നതാണ് യഥാർത്ഥ ജീവിത പാഠം.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!