ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ വെളിച്ചത്തിന്റെ ഒരു അംശം ദൂരെ കണ്ടുകഴിഞ്ഞാല്‍ ഒരു ആശ്വാസമുണ്ട്.
ആ സന്തോഷത്തില്‍ വെളിച്ചത്തിന്റെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ അത് കുറയും. കാരണം അത് വെറുതെ മിന്നിമറയുന്ന മിന്നാമിനുങ്ങ് മാത്രം. അതുപോലെ തന്നെയാണ് ചില മനസ്സും.
ചിലപ്പോള്‍ നാം ആഗ്രഹിക്കുന്നതുപോലെ എല്ലാം നടന്നുവെന്നു വരികയില്ല. വെളിച്ചമായി നില്‍ക്കും എന്ന് തോന്നിയ പലരും ഇരുളിലേക്ക് ഉള്‍വലിഞ്ഞെന്നും വരാം
ചില സമയങ്ങളില്‍ നമുക്ക് ലഭിച്ച നന്മ മാത്രമായിരിക്കില്ല അനുഗ്രഹം. നമുക്ക് നഷ്ടപ്പെട്ടതും അനുഗ്രഹമായി മാറാം. സമയം വൈകിപ്പോയതിനാല്‍ നഷ്ടമായ ചില ‘യാത്ര’ എത്രയോ പേരുടെ ‘ജീവന്’ രക്ഷയായിട്ടുണ്ട്.
‘ചില നേട്ടങ്ങള്‍ കൊണ്ട് കഷ്ടത്തില്‍ ആകുന്നതിനെക്കാള്‍ നല്ലത് ചില നഷ്ടങ്ങള്‍ കൊണ്ട് അനുഗ്രഹത്തെ തിരിച്ചറിയുക.’ ആ അനുഗ്രഹങ്ങള്‍ മനസ്സിലാക്കാന്‍ നാം വൈകിപ്പോകുന്നു എന്നു മാത്രം.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.