അഞ്ചു കൂട്ടുകാർ ചേർന്ന് കടൽക്കരയിൽ മണലുകൊണ്ട് വീട് ഉണ്ടാക്കി കളിക്കുകയാണ്. ആറാമന്റെ കാൽ അറിയാതെ തട്ടി അഞ്ചാമന്റെ വീട് പൊളിഞ്ഞു പോയി.
അഞ്ച് പേരും കൂടി ആറാമനെ നന്നായി ഉപദ്രവിച്ചു. ആരോരുമില്ലാത്ത അവൻ ആ മണൽക്കരയിൽ കമഴ്ന്നു കിടന്നു നിലവിളിച്ചു. ഇതിനിടയിൽ ഒരു വലിയ തിരമാല വന്ന് എല്ലാവീടുകളെയും ഒഴുക്കി കൊണ്ടുപോയി. അപ്പോൾ എല്ലാവർക്കും സന്തോഷമായി. അവരുടെ കളി കഴിഞ്ഞെല്ലാവരും തിരികെ പോയി. പക്ഷെ അക്രമിക്കപ്പെട്ടവന്റെ വേദന അഞ്ചുപേരും അറിഞ്ഞില്ല, അവർ അത് നന്നായി ആസ്വദിച്ചു.
നമ്മൾ പലപ്പോഴും അങ്ങനെയാണ്. ഒരാൾക്ക് വരുന്ന ദുരന്തം മറ്റുള്ളവർക്കും വന്നു കാണുമ്പോൾ ആ കാരണം കൊണ്ട് സന്തോഷം ആകുന്നവരാണ് മിക്കവരും. മറ്റൊരുവന് വരുന്ന ബുദ്ധിമുട്ടും പ്രയാസവും കാണുമ്പോൾ ആണ് ചിലർക്ക് ആശ്വാസം ലഭിക്കുന്നത്.
ഒരുവനെ വേദനിപ്പിക്കുന്നതിൽ നിന്നും ഒരു നേട്ടവും കിട്ടുന്നില്ല എങ്കിലും ആ അഞ്ചു കൂട്ടുകാർക്കും കിട്ടുന്ന സുഖമാണ് ക്രൂരതയിലുള്ള ആനന്ദം.
ഒന്ന് നമുക്ക് ഓർക്കാം എല്ലാ വീടുകളും വെറും മണൽ വരമ്പുകളാണ്. തട്ടി പൊട്ടി പോകാനും തിരമാലയിൽ ഒലിച്ചു പോകാനും സാധ്യത കൂടുതലാണ്. അതുകൊണ്ട്
അന്യനെ ഉപദ്രവിക്കുന്നതിൽ നിന്നും, അവനെ തകർക്കുന്നതിൽ നിന്നും ആദരവോടെ പിന്മാറാം. അപ്പോഴാണ് യേശു വിഭാവനം ചെയ്ത ദൈവരാജ്യം നമ്മിൽ ആകുന്നത്.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.