കാട്ടില്‍ മേഞ്ഞുനടന്ന പശുവിന് മനസിലായി എന്നെ ഒരു സിംഹം പിന്‍തുടരുന്നുണ്ട്. അത് മനസിലാക്കിയ പശു പതിയെ ഓടുവാന്‍ തുടങ്ങി.
സിംഹവും വിട്ടില്ല. പുറകെ അതും ഓടുവാന്‍ തുടങ്ങി. ഇരുവരുടെയും വേഗത കൂടി. പശു കാട്ടില്‍ നിന്നും പുറത്തുചാടി കുറേദൂരം ഓടി.
സിംഹം തന്നെ വിടില്ലെന്ന് പശുവിന് മനസിലായപ്പോള്‍ അത് അടുത്തുള്ള ചതുപ്പുനിലത്തിലേയ്ക്ക് എടുത്തു ചാടി.പശുവിന്റെ പിറകെ സിംഹവും എടുത്തുചാടി. പശുവിന് രക്ഷപ്പെടുവാന്‍ സാധിക്കാതെ കുറെ മുന്നോട്ട് തുഴഞ്ഞു നീങ്ങി. സിംഹത്തിന് ഇരയെ കിട്ടിയതുമില്ല.
നിന്നെ കൊല്ലുമെന്ന് പറഞ്ഞ് സിംഹം ഓരോ പ്രാവശ്യം അലറുമ്പോഴും ചെളിയിലേക്ക് അവന്‍ താഴുവാന്‍ തുടങ്ങി. അപ്പോള്‍ സിംഹം ചോദിച്ചു നീ എന്തിനാ ഈ ഓട്ടം ഓടി ചെളിയില്‍ ചാടിയത്. പശു പറഞ്ഞു നീ ഒരു ഇരക്കായിട്ടാണ് ഓടിയത്. ഞാന്‍ എന്റെ ജീവനു വേണ്ടിയാണ് ഓടിയത്. ഞാന്‍ ചെളിയില്‍ പുതഞ്ഞു പോയാലും എനിക്ക് ഒരു യജമാനന്‍ ഉണ്ട്. അവന്‍ എന്നെ തേടി വന്ന് ഈ ദുരന്തത്തില്‍ നിന്നും രക്ഷിക്കും. നിന്നെ ആരു രക്ഷിക്കും? സിംഹം പറഞ്ഞു ഞാനാണ് രാജാവ് എനിക്ക് യജമാനന്റെ ആവശ്യമില്ല.
കുറെ കഴിഞ്ഞപ്പോള്‍ ഉടയവന്‍ വന്ന് പശുവിനെ കരകയറ്റി കുളിപ്പിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയി.
വഴികാട്ടിയായി നേര്‍വഴി കാണിക്കാന്‍ ഒരു യജമാനന്‍ ഉള്ളത് അനുഗ്രഹമാണ്. വിനയഹൃദയമുള്ളവര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സാധിക്കും.
അഹംഭാവം തുളുമ്പുന്നവര്‍ക്ക് ആരും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ കാണില്ല.അവര്‍ അത് അംഗീകരിക്കയുമില്ല. ആപത്തില്‍ അകപ്പെട്ടാല്‍ അവരുടെ രക്ഷക്കായും ആരും കാണില്ല.
നിലയില്ലാ കയത്തിലേക്ക് എളിമനിറഞ്ഞവര്‍ വീണു പോയാല്‍ ആ ആപത്ഘട്ടത്തില്‍ രക്ഷക്കായി ഒരാള്‍ വരുകതന്നെ ചെയ്യും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.