ആരെയോ പ്രതീക്ഷിച്ചതുപോലെ അബ്രഹാം കൂടാര വാതിക്കല്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ അതാ മൂന്നു പുരുഷന്മാര്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു.
അബ്രഹാം ഓടിച്ചെന്ന് അവരെ സ്വീകരിക്കുന്നു. പലരും തന്നെ കടന്നുപോയ നിരാശയും വേദനയും ആ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുഖം നിറയെ ഏകാന്തത. അപരിചിതര്‍ എങ്കിലും നിങ്ങളും എന്നെ കടന്നു പോകരുതേ എന്നു അപേക്ഷിക്കുന്നു.
ഹാരാനും നാഹോരും അബ്രഹാമിന്റെ സഹോദരന്മാര്‍ ആയിരുന്നു. ഹാരാന്റെ മരണശേഷം തന്റെ മകള്‍ ‘സാറയെ’ അബ്രഹാം വിവാഹം കഴിച്ചു. ഹാരാന്റെ മരണം അബ്രഹാമിനെ തളര്‍ത്തി.
ഊര്‍ എന്ന ദേശത്തു നിന്നും അബ്രഹാം ദൈവശബ്ദത്തിങ്കല്‍ ഇറങ്ങി തിരിക്കുമ്പോള്‍ പിതാവ് തേരഹും, സഹോദര പുത്രനായ ലോത്തും കൂടെയുണ്ടായിരുന്നു.
എന്നാല്‍ ഒരുമിച്ചുള്ള യാത്രയില്‍ നിലനില്‍പ്പിനെ ഓര്‍ത്ത് സ്വന്തം സഹോദരനായ നാഹോര്‍ ഹാരനില്‍ തന്നെ പാര്‍ത്തു. അത് അബ്രഹാമിനു ഒരു ഒറ്റപ്പെടല്‍ ആയിരുന്നു. തുടര്‍ന്ന് സഹോദരനായ ലോത്തും വഴിപിരിഞ്ഞു.
ഇതുപോലെ എത്രയെത്ര ഒറ്റപ്പെടത്തലുകള്‍ നാമും അനുഭവിച്ചു. പക്ഷെ ഒറ്റപ്പെടുത്താതെ ദൈവം മാത്രം കൂടെ നിന്നു.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.