ഒരു സന്യാസി ഇരുകൈകളും വിരിച്ചു നിന്നു പ്രാർത്ഥിക്കുകയാണ്.
ആ നിൽപ്പ് ദിവസങ്ങളായി തുടരുകയാണ്. വെയിലും മഴയും മഞ്ഞുമൊന്നും അയാൾ കാര്യമാക്കിയില്ല.
ഒരു കുരുവി കൂടുവെയ്ക്കുവാൻ പരതുമ്പോഴാണ് സന്യാസിയുടെ കരം കാണുന്നത്. അത് ഒരു കയ്യിൽ കൂട് ഒരുക്കി. മറ്റൊരു കുരുവി വന്ന് അടുത്ത കയ്യിലും കൂടു കൂട്ടി. നാളുകൾ കഴിഞ്ഞ് ധ്യാനം കഴിഞ്ഞപ്പോഴാണ് സന്യാസി കാര്യമറിയുന്നത്. അദ്ദേഹം കിളികളോട് ക്രൂരത കാട്ടിയില്ല. ഒരു കുരുവി പോകുമ്പോൾ അടുത്തത് കൂട്ടിൽ എത്തും. അങ്ങനെ നിന്നു നിന്ന് കാലങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ഒരു വൃക്ഷം ആയി എന്നാണ് കഥ.
തനിക്കായി ജീവിക്കുമ്പോൾ താനായി തീരും. മറ്റുള്ളവർക്കുകൂടി നാം ജീവിക്കുമ്പോൾ തണലായിത്തീരും.
മരമാകാനും വേരൂന്നാനും ആർക്കും ആകും. എന്നാൽ ചില്ലയും ഇലയും വിരിയുമ്പോൾ ആണ് തണലാകുവാൻ നമുക്ക് സാധിക്കുന്നത്. വെളിച്ചം ഉള്ളവർക്ക് മാത്രമേ വെളിച്ചം പകരുവാൻ സാധിക്കു. നാവെടുത്ത് ഒരു വാക്ക് മറ്റൊരുവന്റെ നന്മക്ക് പറയുന്നില്ലെങ്കിൽ നാക്കുകൊണ്ട് എന്താണ് നേട്ടം.
സഹനവും സഹവർത്തിത്വവും ഉള്ളവർക്ക് മാത്രമേ സഹാനുഭൂതി ഉണ്ടാകുകയുള്ളൂ. അവർക്ക് മാത്രമേ മരമാകാനും, ചില്ലകളും ഇലകളും വിരിച്ചു തണലാകാനുംപറ്റു. അൽപ്പനാളത്തെ ജീവിതം മറ്റുള്ളവർക്ക് ആശ്വാസവും തണലുമാകട്ടെ. ഇല്ലായെങ്കിൽ ധ്യാനവും, പ്രാർത്ഥനയും, ആരാധനയും വെറും ജല്പനം മാത്രമായി മാറും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.