വരൾച്ചകൊണ്ട് എങ്ങും വെള്ളമില്ലാത്ത ഒരു കാലം. അന്ന് ഒരു ധ്യാന ഗുരു ആ ദേശത്തെത്തി.
മഴക്കുവേണ്ടി അയാൾ പാടിക്കൊണ്ട് നൃത്തം ചെയ്യുവാന്‍ തുടങ്ങി. ദിവസങ്ങള്‍ ഈ നൃത്തം തുടര്‍ന്നു. നാലാം ദിവസം മഴ പെയ്തപ്പോള്‍ ഗുരു നൃത്തം അവസാനിപ്പിച്ചു.
അങ്ങനെ ‘മഴ ഗുരു’ എന്ന് അദ്ദേഹത്തിന് പേരുമായി. ഇത് കേട്ടറിഞ്ഞ പലരും മഴ ഗുരുവിനെ സമീപിച്ചു. അങ്ങക്കുമാത്രമല്ല ഞങ്ങൾക്കും ഇത് സാധിക്കും. അദ്ദേഹം സമ്മതിച്ചു. അവരും നൃത്തമാരംഭിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവരെല്ലാവരും തളര്‍ന്നു. അതോടെ അവരെല്ലാം പിരിഞ്ഞുപോയി.
അപ്പോഴും ഗുരു പാട്ടും നൃത്തവും തുടര്‍ന്നു. അടുത്ത ദിവസം മഴ പെയ്യുവാന്‍ തുടങ്ങി. ആ യുവാക്കള്‍ ക്ഷമ പറഞ്ഞ് ആത്മഗുരുവിനോട് ചോദിച്ചു: അങ്ങയ്ക്കിതെങ്ങനെ സാധിക്കുന്നു? സന്യാസി പറഞ്ഞു: നിങ്ങള്‍ മടുക്കുന്നത് വരെ നൃത്തം ചെയ്യ്തു. ഞാന്‍ മഴ പെയ്യുന്നതു വരെയും.
അനുകരണമായി തുടങ്ങുന്നതെക്കെ പെട്ടന്ന് നിന്നു പോകും. കാരണം അതിന് ലക്ഷ്യമില്ല,വെറും പ്രഹസനം മാത്രം. ക്ഷീണിക്കുന്നതുവരെ തുടരാന്‍ ആര്‍ക്കും സാധിക്കും. ലക്ഷ്യത്തിലെത്തുന്നത് വരെ പ്രയത്നിക്കുവാനുള്ള സമർപ്പണം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയം സാധ്യമാകു.
ആ ഉണർവ്വേ അവസാനം വരെ നിൽക്കു. ഉണർവ്വെന്നത് അനുകരണമല്ല. അത് അകത്തു നിന്നുമുള്ള ഒരു അനുഭവമാണ്. യഥാർത്ഥ ഉണർവ്വ് ഒരിക്കലും നിന്നുപോകില്ല. അത് തുടർന്നുകൊണ്ടിരിക്കും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.