ജന്മവും ജീവിതവും ഒന്നേയുള്ളൂ. ഗർഭം മുതൽ ശവക്കല്ലറവരെ എണ്ണി നോക്കിയാൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ നമ്മുടെ ജീവിതം. ആ ദിവസങ്ങളിൽ പകുതിയും നാം ഉറങ്ങിതീർക്കുന്നു.
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം,വാർദ്ധക്യം എന്നിവയാണ് ജീവിത കാലഘട്ടം. ശൈശവ-ബാല്യ- വാർദ്ധക്യ കാലഘട്ടത്തിൽ ഓർമ്മയും കുറവാണ്. കൗമാരം എന്നത് എന്തിനും എടുത്തുചാടുന്ന സമയം. എന്നാൽ ആ സമയമാണ് ജീവിതത്തിന്റെ ഭാവി മൂല്യനിർണയം നടത്തുന്നത്. ഒരാൾ ആരാകണം എന്ന് വഴി തിരിച്ചു വിടുന്ന കാലഘട്ടമാണ് അത്.
യൗവ്വനം മുതൽ ജീവിത ഭാരം ഏറുകയാണ്. അതിൽ അനേക ചുമതലകൾ വഹിക്കപ്പെടുന്നു. അതിനു വേണ്ടി ഓടുന്ന ജീവിതത്തിൽ നേട്ടങ്ങൾ മാത്രമാണ് ഏവരുടെയും ലക്ഷ്യം.
അതിനുവേണ്ടി ആരെയും വെട്ടി നിരത്തി ഓടുകയാണ് മനുഷ്യർ. ഒരുപക്ഷേ എന്തെങ്കിലും നേട്ടം കൈവരിച്ചിരിക്കും. അല്ലെങ്കിൽ പരാജിതരായേക്കാം. അപ്പോഴേക്കും നാം ഓടി തളർന്ന് വാർദ്ധക്യത്തിൽ എത്തും. അപ്പോളാണ് ചിന്തിക്കുന്നത്. എനിക്ക് ജീവിക്കേണ്ട വിധത്തിൽ സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ പറ്റിയില്ലല്ലോ.
എന്തിനൊക്കെയോ ഉള്ള ഓട്ടത്തിൽ ബന്ധങ്ങൾ പലതും മറന്നു. ശത്രുക്കളെ സൃഷ്ടിച്ച് ബന്ധങ്ങൾ ഇല്ലാതാക്കി. അങ്ങനെ ആകരുത് നമ്മുടെ ജീവിതം.
ജീവിതം ഒന്നേയുള്ളൂ ഈ ഭൂമിയിൽ. അത് നന്നായി ആസ്വദിക്കുക.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.