ആരെങ്കിലും നമ്മെ നമ്മെ ദ്രോഹിച്ചാൽ അവർ നമ്മുടെ ശത്രുവായി മാറും. അതേ അളവിലല്ലെങ്കിലും പകരം ചെയ്യുവാൻ കഴിഞ്ഞില്ലെങ്കില്‍ പരാജയപ്പെട്ടു എന്ന് നമുക്ക് തോന്നും. അയാളോടു പകരം വീട്ടും എന്ന ശപഥവുമായി തക്കസമയത്തിനായി കാത്തിരിക്കും.
കേവലം രണ്ടുവ്യക്തികളിൽ നിന്നും ആരംഭിക്കുന്ന ഈ വിദ്വേഷം പിന്നീട് വലിയ നാശത്തിനും തകർച്ചകൾക്കും ഇടയാകും. പകവീട്ടുക എന്നത് വലിയ പൈശാചിക പ്രവൃത്തിയായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ ദുഷ്ടചിന്ത ഉള്ളിൽ പ്രവേശിച്ചാൽ ആരാണ് കൂടുതല്‍ ശക്തിയോടെ കാണപ്പെടുന്നത്? നമ്മളോ, നമ്മുടെ ശത്രുവോ? ഒരുദിവസം മുഴുവന്‍ നാം ആരെപ്പറ്റിയാണ് കൂടുതല്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?
നമ്മുടെ ശത്രുവിനെയല്ലേ? പ്രതികാരത്തിനുള്ള വഴിയല്ലേ? നമ്മുടെ സന്തോഷത്തെ നഷ്ടപ്പെടുത്തുന്നതിന് വെറുതെ പ്രാധാന്യം കൊടുത്തിരിക്കുകയല്ലേ? അയാളുടെ അടിമയായിപ്പോയതുപോലെ നമ്മുടെ ചിന്ത എപ്പോഴും അയാളുടെ പുറകേ പോവുകയല്ലേ?
സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ ഹൃദയത്തില്‍ നാം സ്ഥലം കൊടുത്തില്ലല്ലോ? ശത്രു എന്നു കരുതുന്ന ആള്‍ക്ക് മനസ്സില്‍ സിംഹാസനം നല്‍കി ഇരുത്തിയിരിക്കുകയല്ലേ?
അങ്ങനെ ശത്രുവിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് മറ്റാരുമല്ല നാം തന്നെയാണ്. അയാളോടുള്ള പകയ്ക്ക് ഹൃദയത്തില്‍ സ്ഥാനം കൊടുത്തതു കാരണം നാം സ്വയം ദ്രോഹം ചെയ്തിരിക്കുകയല്ലോ.
ആരോടു പകവീട്ടണമെന്ന് ആഗ്രഹിക്കുന്നുവോ അയാളാണ് സത്യത്തില്‍ ശാന്തമായി നമ്മോട് പകവീട്ടിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം നാം എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?
ശത്രുവിനെ നേരിടാൻ പക ഉള്ളിൽ കരുതാതെ, “ക്ഷമയും സ്നേഹവും” ഉള്ളിൽ കരുതിയാൽ ആ ശത്രുവിനെ “മിത്രമാക്കുവാൻ” സാധിക്കും. ഇല്ലായെങ്കിൽ ഒരു സമൂഹത്തെ പോലും കാട്ടുതീ പോലെ കത്തിച്ചു കളയും “പകരത്തിനു പകരമുള്ള പ്രതികാരം.”
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.