അയാളെക്കുറിച്ച് നല്ലതുമാത്രമേ പറയാന്‍ എല്ലാവർക്കും ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം യാദൃശ്ചികമായി ചിലരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ അവര്‍ തന്നെ കുറ്റംപറയുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി. അദ്ദേഹത്തെ അത് വല്ലാതെ വേദനിപ്പിച്ചു.
ഉറക്കം പോലും നഷ്ടപ്പെട്ട ആ മനുഷ്യൻ തന്റെ ആത്മീയ ഗുരുവിനെ കാണാന്‍ എത്തി. കാര്യങ്ങള്‍ മനസിലാക്കിയ ഗുരു പറഞ്ഞു: ‘കുറച്ച് ദിവസം എനിക്കൊപ്പം നീ താമസിക്കുക’.
അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ തൊട്ടടുത്ത മരത്തിൽ ചേക്കേറിയ പക്ഷികളുടെ കരയുന്ന ശബ്ദം അയാളുടെ ഉറക്കം കെടുത്തി. നേരം പുലർന്നപ്പോൾ അയാള്‍ ഗുരുവിനോട് പറഞ്ഞു ആ മരം നിറയെ പറവകളാണ് എനിക്ക് ഉറങ്ങുവാൻ പറ്റിയില്ല. ഞാന്‍ അവയെ തല്ലി ഓടിക്കട്ടെ.
ഗുരു സമ്മതിച്ചു. സന്ധ്യയ്ക്ക് അയാള്‍ മരത്തിൽ കയറി ചില്ലയിൽ ഇരിപ്പായി. കയ്യിൽ കരുതിയ വടികൊണ്ട് എല്ലാത്തിനെയും തല്ലി ഓടിച്ചു. മരത്തിൽ നിന്നുമിറങ്ങിയ അയാള്‍ ഗുരുവിന്റെ അടുക്കല്‍ എത്തി പറഞ്ഞു. എല്ലാറ്റിനെയും ഞാൻ ഓടിച്ചു. ഇനി സുഖമായി ഉറങ്ങാം.
മരത്തിൽ തിരികെ വന്നു കയറിയ പക്ഷികളെ ചൂണ്ടി കാണിച്ചു ഗുരു പറഞ്ഞു: ഈ പക്ഷികളാണോ നിന്റെ ഉറക്കം കെടുത്തിയത്? എത്ര ഓടിച്ചാലും അവകൾ പിന്നെയും ചേക്കേറിയാൽ കരഞ്ഞുകൊണ്ടേയിരിക്കും. ഗുരു തുടർന്നു: നിന്റെ കാര്യത്തിലും ഇങ്ങനെതന്നെയല്ലേ. പലരും കുറ്റം പറഞ്ഞതിന്റെ പേരിലല്ലേ നിന്റെ ഉറക്കം നഷ്ടപ്പെട്ടത്.
മ്ലാനമായിരുന്ന അയാളുടെ മുഖം വിടര്‍ന്നു. വിമര്‍ശനങ്ങളെ വിലക്കാനോ അപവാദങ്ങളെ നിരോധിക്കാനോ ആര്‍ക്കും കഴിയില്ല. ലോകത്തിൽ എല്ലാവരും വിമര്‍ശിക്കപ്പെടും. കാരണം, ആര്‍ക്കും ആരേയും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കില്ല. തങ്ങള്‍ ബന്ധപ്പെടുന്ന സാഹചര്യത്തിന്റെയും സമയത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഓരോരുത്തരും മറ്റുളളവരെ അളക്കുന്നത്. പല കുറ്റപ്പെടുത്തലുകള്‍ക്കും അജ്ഞതയുടേയും അസൂയയുടേയും അകമ്പടിയുണ്ടാകും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.