ആഹാബിന്റെയും, ഇസബേലിന്റെയും ജനത്തിന്റെയും പാപം നിമിത്തമുണ്ടായ കൊടും വരൾച്ചയിൽ തോട് വറ്റുമ്പോൾ തോടിനെ നോക്കി ഏലിയാവ് എന്ന പ്രവാചകൻ നിൽക്കുന്ന ഒരു രംഗം ‘ഫിഫ്ത് മൗണ്ടൻ’ എന്ന നോവലിൽ ‘പൗലോ കൊയ്‌ലോ’ പറയുന്നുണ്ട്.
അതിങ്ങനെയാണ്. “ഏലിയാവ് ഉറക്കം ഉണർന്ന് കെരീത്തിലേക്ക് നോക്കി. ഒരു വർഷത്തിനുള്ളിൽ കെരീത്ത് തോട് വറ്റി വരണ്ട്, മണ്ണും കല്ലുകളുമായി ശേഷിക്കും. വറ്റി വരണ്ടു കിടക്കുന്ന തോട്ടിലെമണ്ണും കല്ലുകളും കണ്ട് വഴിപോക്കർ പറയും പണ്ട് ഇതുവഴി ഒരു നദി ഒഴുകിയതായി തോന്നുന്നു.
നാവ് നനക്കാൻ ഒരു തുള്ളി വെള്ളം പോലും ഇപ്പോൾ അതിലില്ല.
“നീരൊഴുക്കുള്ളപ്പോൾ ആണല്ലോ അത് തോടാകുന്നത്. ഒഴുക്കുള്ള വെള്ളമാണല്ലോ അതിന് പ്രധാനം. പഴയത് പറഞ്ഞിട്ട് ഇനി എന്ത് നേട്ടം?
നദികൾക്കും, ചെടികൾക്കുമെന്നപോലെ ആത്മാക്കൾക്കും വ്യത്യസ്തമായ ഒരു മഴ ആവശ്യമായിരിക്കുന്നു. ആ മഴ ഇല്ലാതെ വന്നാൽ ജീവനുണ്ടെങ്കിലും ആത്മാവ് കെട്ടുപോകും. നമ്മെ നോക്കി സമൂഹം പറയും പണ്ടെപ്പോഴോ അതിന് ജീവനുണ്ടായിരുന്നു അന്ന് എന്തൊരു പ്രസരിപ്പായിരുന്നു. ഇപ്പോൾ വറ്റി വരണ്ട തൊടുപോലെ നിർജ്ജീവമായിപ്പോയി.”
നമ്മെ സംബന്ധിച്ചും ഇത് പ്രസക്തമല്ലേ? നമ്മിലും ദൈവകൃപ വറ്റിപ്പോയാൽ വരണ്ടുപോയ കെരീത്ത് തൊടുപോലെ ആകും നാമും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.