തുടക്കത്തിലെ തിടുക്കം സൂക്ഷിച്ചില്ലെങ്കിൽ ആപത്താണ്.
കയറുന്നതിനെക്കാൾ ശ്രദ്ധ ഇറങ്ങുമ്പോൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ വീഴ്ച ഉറപ്പാണ്. ലക്ഷ്യത്തിലെത്തുന്നതും, ലക്ഷ്യത്തിനടുത്തേക്കെത്തുന്നതിന്റെയും വ്യത്യാസം ദൂരത്തിന്റെതുമാത്രമല്ല.
മനോഭാവത്തിന്റേയും പക്വതയുടേയും വ്യക്തത്വവൈശിഷ്ട്യത്തിന്റയും കൂടെയാണ്. ആന്തരിക പ്രേരണമൂലമോ, തന്നിഷ്ടപ്രകാരമോ, വെല്ലുവിളിച്ചുകൊണ്ടോ ചെയ്യുന്ന ഏത് പ്രവൃത്തിയാണെങ്കിലും തുടക്കം ആവേശഭരിതമായിരിക്കും.
പക്ഷേ, പാതിവഴി സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസവും ധൈര്യവും ക്രമേണ അഹംബോധത്തിലേക്ക് വഴിമാറും. തുടക്കം പോലെതന്നെയായിരിക്കും തുടര്‍ച്ചയും എന്ന് തെറ്റിദ്ധരിക്കും. യാത്ര മുഴുപ്പിക്കുവാന്‍ കഴിയാത്തവരുടെ പ്രശ്‌നം ആരംഭത്തിലുള്ള ആത്മവിശ്വാസക്കുറവല്ല. അടുത്തഘട്ടത്തിലെ ആത്മവിശ്വാസക്കൂടുതലാണ്.
ലക്ഷ്യത്തിലെത്തും മുമ്പേ ലക്ഷ്യം കൈവരിച്ചതിന്റെ ആഹ്‌ളാദം. തുടങ്ങുന്നവരൊന്നും ലക്ഷ്യത്തിലെത്താറില്ല. ആനന്ദത്തിമിര്‍പ്പിനിടയില്‍ അവര്‍ പിടിവിട്ടു താഴെ വീഴും. അവസാന നിമിഷത്തെ അതീവജാഗ്രതയാണ് എല്ലാ വിജയങ്ങളുടേയും അടിത്തറ.
അതിനാല്‍ ആത്മവിശ്വാസത്തിലെ ആത്മനിയന്ത്രണം നമുക്കും പിന്തുടരാം. ആരിലും അധികം ആത്മവിശ്വാസം വെക്കാതെ വേണം ഏത് പ്രവർത്തിയും ചെയ്യേണ്ടത്.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.