അബദ്ധവശാൽ വന്നുപോയ കുററങ്ങള്‍ക്ക് പോലും തൂക്കുമരമായിരുന്നു ആ രാജാവ് നല്‍കിയിരുന്ന ശിക്ഷ. അത്രയ്ക്ക് ദേക്ഷ്യക്കാരനായിരുന്നു അദ്ദേഹം.
ഒരു ദിവസം ജോലിക്കാരനിൽ നിന്ന് കൊട്ടാരത്തിലുണ്ടായിരുന്ന പൂച്ചട്ടികളിലൊന്ന് അറിയാതെ പൊട്ടിപ്പോയി. അതിന് രാജാവ് കല്പിച്ചത് മരണശിക്ഷയായിരുന്നു.
ഈ സംഭവം അറിഞ്ഞ ഒരു പുരോഹിതൻ രാജാവിനെ സമീപിച്ചു പറഞ്ഞു: “അയാള്‍ പൊട്ടിച്ച പൂപാത്രം ഞാൻ പൂർവ്വസ്ഥിതിയിൽ ആക്കിത്തരാം.” രാജാവ് സമ്മതിച്ചു.
കൊട്ടാരത്തിനുള്ളിലെത്തിയ പുരോഹിതൻ മറ്റു പൂപാത്രങ്ങളും അടിച്ചുപൊട്ടിച്ചു. സംഭവമറിഞ്ഞ് രാജാവ് ദേഷ്യത്തോടെ ഓടിയെത്തി ശകാരിച്ചു.
ആ പുരോഹിതൻ പറഞ്ഞു: “ഈ പാത്രങ്ങള്‍ ഇനി ഇവിടെയിരുന്നാല്‍ അതാരുടെയെങ്കിലും അശ്രദ്ധയാല്‍ പൊട്ടും. അങ്ങ് അവർക്കും തൂക്ക് കയര്‍ നല്‍കും. അതിനേക്കാള്‍ നല്ലതല്ലേ ഞാനൊരാള്‍ അവർക്കെല്ലാം വേണ്ടി മരിക്കുന്നത്.
അങ്ങ് എന്നെ ശിക്ഷിച്ചോളൂ.” വിധികർത്താക്കൾ രണ്ടുവിധത്തിലുണ്ട്. അഹന്തയുടെ അകമ്പടിയിലും മറ്റൊന്ന് അതിന്റെ അനന്തരഫലം കൊണ്ടും. അഹന്തയുടെ വിധി ആത്മാർത്ഥ സേവകരെ നശിപ്പിക്കും.
നിരപരാധികൾ ശിക്ഷിക്കപ്പെടാതെ സൂക്ഷിക്കുക. “സർവ്വശക്തനായ ന്യായാധിപൻ ഉയരത്തിലുണ്ടെന്ന് നാം ഓർത്തുകൊൾക.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.