ബുദ്ധഭക്തനാകാൻ ആശ്രമത്തിൽ എത്തിയതായിരുന്നു ആ പ്രൊഫസർ. അയാൾ പറഞ്ഞു: എനിക്ക് അറിവുകളുണ്ട്. പക്ഷെ ആരോടും ക്ഷമിക്കുവാൻ സാധിക്കാതെ കോപിഷ്ഠനാകുന്ന രീതിയാണ്.
ഗുരു ഒന്നും മറുപടി പറയാതെ അടുത്തിരുന്ന കപ്പിലേയ്ക്ക് ചായ പകർന്നു. കപ്പ് നിറഞ്ഞു കവിയുമ്പോഴും ചായ പകർന്നുകൊണ്ടിരുന്നു.
ക്ഷമകെട്ട അധ്യാപകൻ ചോദിച്ചു: “അങ്ങ് ഈ കാണിക്കുന്നത് എന്താണ്?”
ഗുരു പറഞ്ഞു: ‘നിങ്ങളുടെ ഹൃദയം ഈ ചായകപ്പു പോലെയാണ്. ഇങ്ങനെ ആകണം ഭക്തൻ ആകാൻ പഠിക്കേണ്ടത്.’
‘ആദ്യം ഹൃദയശുദ്ധി വരുത്തുക. വക്രത, ചതി, പിണക്കം, കോപം എന്നിവ ഇല്ലാതാക്കുക. അപ്പോൾ നിങ്ങൾക്ക് ഭക്തനാകാൻ സാധിക്കും മുൻധാരണകളെ ഇല്ലാതാക്കി മുൻവിധി അവസാനിപ്പിക്കുക. പിന്നീട് ദൈവത്തെ ഉള്ളിലേയ്ക്ക് സ്വീകരിക്കുക.’
നമ്മൾ എല്ലായിപ്പോഴും മുൻധാരണകളിൽ ജീവിക്കുന്നു. സന്ദർഭത്തിനൊത്തു നാം അതിനെ മുൻവിധികൾ ആക്കുന്നു. അത് കോപത്തിനും അകൽച്ചക്കും കാരണമായി തീരുന്നു. അതിനെയെല്ലാം അകറ്റിനിർത്തുവാൻ ശീലിക്കുക.
അപ്പോൾ മനസ്സ് ശൂന്യമാകുകയും, സ്നേഹവും കരുണയും ഹൃദയത്തിൽ നിറഞ്ഞ് കവിയുകയും ചെയ്യും. അപ്പോൾ നമ്മുടെ സ്വഭാവം നമുക്കുള്ളിൽ തന്നെ കാണുവാൻ സാധിക്കും. അതില്ലായെങ്കിൽ ഭക്തിയെന്നത് വെറും കാപട്യമാണ്.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.