മിത്രം ആര്? ശത്രു ആര്? അതിനുള്ളിലെ ഒറ്റുകാർ ആര്? എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് അത്.
മിത്രങ്ങളിൽ മാത്രമല്ല ശത്രു. സ്വന്തബന്ധങ്ങളിൽ പോലും ശത്രു ഒളിഞ്ഞിരിപ്പുണ്ട്. പെട്ടന്നത് അറിഞ്ഞെന്നു വരില്ല. ബൈബിളിലെ കായീൻ പെട്ടന്നല്ല ഹാബേലിന്റെ ശത്രുവായത്.
കാലങ്ങളായി ഉള്ളിൽ കരുതിയ പക ആരെയും കായീൻ അറിയിച്ചില്ലായിരിക്കാം. ദൈവ പ്രസാദം ഹാബേലിൽ ഉണ്ടായപ്പോൾ പകയും, പ്രതികാരവും കായീനിൽ കത്തിജ്വലിച്ചു. ഹാബേലിന്റെ ശത്രുവായി മാറി കായീൻ. അതോടെ ഹാബേലിന്റെ അവസാനം കുറിച്ചു കായീൻ.
ദാവീദ് രാജാവിന്റെ ഉറ്റ മിത്രം ആയിരുന്നു അഹിഥോഫെൽ. ദാവീദ് ആത്മാർത്ഥമായി സ്നേഹിച്ച ആ സ്നേഹിതൻ ഒടുവിൽ ദാവീദിനെതിരായി പദ്ധതികളൊരുക്കി. പക്ഷെ ദൈവം അനുകൂലമായുള്ള ദാവീദിന്റെ അനുഭവം ഉയർച്ചകളിലേയ്ക്ക് ആയിരുന്നു.
ഈ കാലഘട്ടത്തിൽ സ്നേഹിച്ചു കൊല്ലുന്ന മിത്രങ്ങൾ ഏറി വരുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. ആരെയും സ്നേഹിച്ചു സ്നേഹിച്ചു, പതിയെ പതിയെ ഇല്ലാതാക്കുന്ന വിഷവസ്തു ആകരുത് ഒരുത്തരും.
സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. അപ്പോൾ ശത്രുത്വം നമ്മിൽ നിന്നും ഇല്ലാതാകും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.