എത്ര നാൾ ഒരു സ്ഥാനത്തിരുന്നു എന്നതല്ല വിജയം. ആ സ്ഥാനത്തിരുന്ന് എന്താണ് ചെയ്തത് എന്നതാണ് ആ വ്യക്തിയുടെ മഹിമ.
പലരും പലവിധത്തിൽ ആയിരിക്കും അതിനെ കാണുന്നത്. ചിലർക്ക് വീണുകിട്ടുന്ന സ്ഥാനമാനങ്ങൾ അവരെ ആകമാനത്തിൽ മാറ്റം വരുത്തും. അണികളും പ്രജകളും പലവിധം ആണ്. എല്ലാവരുടെയും ഇഷ്ടത്തിന് ആകാനും പറ്റില്ല. എന്നാൽ ലഭിച്ച സ്ഥാനവും അധികാരവും ആരുടെയും ദോഷത്തിനകരുത്. അതിൽ നിന്നുകൊണ്ട് മുഖപക്ഷമോ, മടിപ്പോ ഉണ്ടാകരുത്. അപ്പോഴാണ് ആ സ്ഥാനത്തിന്റെ വിശ്വസ്തത നമ്മിലാകുന്നത്.
സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തികളാണ് മിത്രത്തേയും, ശത്രുവിനെയും സൃഷ്ടിക്കുന്നത്.
അതുപോലെയാണ് നാം ജീവിച്ചിരുന്ന നാളുകൾ എണ്ണുന്നതിനെക്കാൾ അതിൽ എത്രദിവസം നന്നായി നാം ജീവിച്ചു എന്നെണ്ണുന്നത്. നാം മരിച്ചാലും നല്ല ഓർമ്മളെ, ജീവിപ്പിക്കുന്നതാക്കണം ജീവിതം. അത് മറ്റുള്ളവരിലൂടെ ജീവിക്കും. മരിക്കും മുമ്പ് അതിനായി ജീവിക്കണം. ചിലരുണ്ട് ജീവിച്ചിരിക്കുമ്പോഴും മറ്റുള്ളവർക്ക് ദ്രോഹം ചെയ്യും. അവർ പോയാലും മറ്റുള്ളവർക്ക് ദ്രോഹത്തിന്റെ അവസാനത്തെ ആണിയും അടിച്ചേ പോകു.
എല്ലാ വിശകലനങ്ങളിലും അതിന്റെ ന്യൂനതകൾ കൂടി മനസിലാക്കി വേണം മുന്നേറാൻ.
നാം ജീവിക്കുന്നത് ശരിയുടെ പാതയിൽ ആയിരിക്കട്ടെ. ജീവിത സ്പന്ദനം എപ്പോൾ അവസാനിക്കും എന്നാർക്കും അറിയില്ല. അതിനുമുമ്പ് നിലനിൽക്കുന്ന നല്ലോർമകളുമായി നമുക്ക് ജീവിക്കാം.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.