ഒന്നിനെ ഇല്ലാതാക്കിയാൽ ആ സ്ഥാനം കൂടി തനിക്ക് ലഭിക്കുമെന്ന് കരുതുന്നവൻ മൂഢൻ!

ഒന്നിനെ ഇല്ലാതാക്കിയാൽ ആ സ്ഥാനം കൂടി തനിക്ക് ലഭിക്കുമെന്ന് കരുതുന്നവൻ മൂഢൻ!

വനത്തിനുള്ളിൽ പന്തലിച്ചു നിന്ന രണ്ട്‌ വൻ മരത്തിന്റെ ചുവട്ടിലായിരുന്നു വന്യമൃഗങ്ങൾ ഇരയെ കൊണ്ടുവന്ന് തിന്നിരുന്നത്.

കുറെ നാളുകൾ കഴിഞ്ഞ്  വൃക്ഷം ഒരുക്കിയ പദ്ധതിയനുസരിച്ച് മൃഗങ്ങളെ ഭയപ്പെടുത്തുവാൻ കാറ്റുമായി സഹകരിച്ച് വലിയ ശബ്ദമുണ്ടാക്കി. പല ആവർത്തി ആയപ്പോൾ  സിംഹങ്ങള്‍ അവിടം വിട്ടുപോയി. പിന്നീട് അവർ അവിടേക്ക് വരുന്നില്ലന്ന് മരംവെട്ടുകാർ മനസ്സിലാക്കി. 

ഉടൻ തന്നെ രണ്ടു മരംവെട്ടുകാര്‍ ആ കാട്ടില്‍ കയറി.  ഒരുമിച്ചു വളര്‍ന്നുനില്‍ക്കുന്ന ആ വന്‍മരങ്ങളെ  വെട്ടി താഴെയിട്ടു.  അതോടെ തീർന്നു ഭീതിപ്പെടുത്തലിന്റെ ആധാരശില. നിയന്ത്രണമെല്ലാം തങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ വരുത്തിവെക്കുന്ന വിനകളാണ് ഇത്. 

ഒരാള്‍ക്ക് വേണ്ടിമാത്രം ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.  ഒന്നിനെ ഇല്ലാതാക്കിയാല്‍ ആ സ്ഥാനംകൂടി തനിക്ക് ലഭിക്കുമെന്ന് ചിന്തിക്കുന്നത് മുഢത്വമാണ്.   ഉള്ളതുകൂടി ഇല്ലാതാകുകയാകും ഫലം.   എല്ലാവരും തനിച്ചുജീവിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ മണ്ണില്‍ ജീവനുണ്ടാകില്ല. സ്നേഹബന്ധം നശിക്കുന്നതാണ് വംശനാശത്തിന്റെ തുടക്കമെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. 

എല്ലാവര്‍ക്കും അവരവരുടേതായ ദൗത്യങ്ങളുണ്ട്, പ്രശ്നങ്ങളുണ്ട്. അത് മറ്റുള്ളവര്‍ക്ക് അജ്ഞാതമോ അപ്രസക്തമോ ആയിരിക്കും. ചിലത് നഷ്ടമാകുമ്പോഴാണ് ജീവിതത്തില്‍ അവയുടെ അമൂല്യ സ്ഥാനം എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയുക.

ഇല്ലാതാക്കിയ ശേഷം വില മനസ്സിലാക്കാന്‍ കാത്തിരിക്കരുത്. കൂടെയുള്ളപ്പോള്‍ തന്നെ വില മനസ്സിലാക്കിയാൽ ഊഴം കാത്തിരിക്കുന്നവരാരും നമ്മെ  മുറിച്ചു കളയില്ല.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!