ദയയില്ലാത്ത പ്രവര്‍ത്തി ഹൃദയത്തെ നുറുക്കും

ദയയില്ലാത്ത പ്രവര്‍ത്തി ഹൃദയത്തെ നുറുക്കും

പിതാവ് ജോലിചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയ മകന്‍ കണ്ടത് പിതാവ് കരഞ്ഞുകൊണ്ട് ഓഫീസില്‍ നിന്നും ഇറങ്ങുന്നതാണ്. മേലധികാരിയുടെ ദയയയില്ലാത്ത പ്രവര്‍ത്തിയാണ് കാരണമെന്ന് മകന്റെ അന്വേഷണത്തില്‍ മനസ്സിലായി.

അന്ന് ആ മകന്‍ തീരുമാനിച്ചു. ഞാന്‍ ഒരു സ്ഥാപനത്തിലെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു കമ്പിനിയുടെ ഡയറക്ടര്‍ ആയി.
ചില ജോലിക്കാരുടെ യാത്രയയപ്പ് മീറ്റിങ്ങില്‍ എല്ലാവരും ഡയറക്ടറോട് ചോദിച്ചു: ‘സാര്‍ ഇന്നുവരെ ഞങ്ങളെ ശകാരിക്കയോ വേദനിപ്പിക്കയോ ചെയ്തില്ല. അതിന്റെ കാരണം എന്താണ്?’

അദ്ദേഹം തന്റെ പിതാവിന്റെ അനുഭവവും, തീരുമാനവും തന്റെ പ്രസംഗത്തില്‍ അവരോട് പങ്കിട്ടു. അത് ഈ നിമിഷം വരെ എനിക്ക് പാലിക്കാന്‍ സാധിച്ചിരിക്കുന്നു. അദ്ദേഹം പുഞ്ചിരിയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

എല്ലാവരും ചിലര്‍ക്ക് പ്രിയപ്പെട്ടവരും മറ്റുചിലര്‍ക്ക് വെറുക്കപ്പെട്ടവരുമാണ്. മറ്റുള്ളവരെ അവഹേളിക്കുമ്പോള്‍ തകര്‍ന്നുപോകുന്നതിന്റെ വേദന നാം മനസ്സിലാക്കണം. ഒരാളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ദോഷം, മറ്റുള്ളവരുടെ മുന്നില്‍ അയാളെ അധിക്ഷേപിക്കുക എന്നതാണ്. അനിഷ്ടപ്രകടനത്തിലായാലും,

അധികാരപ്രയോഗത്തിലായാലും പുലര്‍ത്തേണ്ട ചില രീതികളുണ്ട്. ആരുടേയും ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കരുത്. വാക്കുകളിലും പ്രവര്‍ത്തിയിലും പക്വതയുടെ കടിഞ്ഞാണ്‍ ഉണ്ടാകണം. മറുപടിക്കുള്ള അവസരങ്ങള്‍ നിഷേധിക്കരുത്. തിരുത്തലാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ സ്വീകാര്യമാകണം.

അവഹേളനമാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ പരസ്യമാകണം. പക്ഷേ, ശിക്ഷ നടപ്പാക്കും മുമ്പ് നമുക്ക് ഒന്നോര്‍ക്കാം. ‘രക്ഷിക്കാനാകാത്തവര്‍ക്കൊന്നും ശിക്ഷിക്കാന്‍ അവകാശമില്ല.’

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!