ആകുലതകള്‍ ഇല്ലാത്ത മനുഷ്യരില്ല. പ്രശ്‌നങ്ങള്‍ കൊണ്ട് ആകുലരാകുന്നവരും, ആകുലതകള്‍ കൊണ്ട് പ്രശ്‌നത്തില്‍ ആകുന്നവരുമുണ്ട്.
ഇതിന് പലവിധ കാരണങ്ങളും ഉണ്ടായെന്നുവരാം. പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള വഴി കണ്ടുപിടിച്ചാല്‍ അതില്‍ നിന്നും മോചനം കിട്ടും.
പ്രതിസന്ധികളെ ഭയന്നുപോയാല്‍ എപ്പോഴും വൈഷമ്യങ്ങള്‍ മാത്രമേ പ്രത്യക്ഷപ്പെടു. അത് തിരുത്തിയില്ലങ്കില്‍ പ്രശ്‌നം നമ്മെ വിട്ടു പോകയില്ല.
ഒരു പോരായ്മയും ഉണ്ടാകാത്തതായ ഒരു ദിവസം പോലും ആര്‍ക്കും ഉണ്ടാകില്ല. അതുപോലെ ഒരു നേട്ടവും സംഭവിക്കാതെ ഒരു ദിവസവും കടന്നു പോകയുമില്ല.
അത് തിരിച്ചറിഞ്ഞ് ഫലപ്രദം ആക്കുന്നതാണ് വിജയം.
സന്തോഷവും ഉല്ലാസവും ഉള്ള ജീവിതം ആകുലതയെ അകറ്റും. ഉള്ളതില്‍ സന്തോഷിക്കുന്നവര്‍ക്ക് മറ്റൊരു കാരണവും വേണ്ട സന്തോഷിക്കാന്‍.
ഏറ്റക്കുറച്ചില്‍ ഏവരിലും ഉണ്ട്. സമീപനത്തില്‍ വ്യത്യാസം വരുത്തിയാല്‍ എല്ലാം ഭംഗിയായി തീരും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.