വാൾട്ട് ഏലിയാസ് സിഡ്‌നി പറയുന്നു: “ലക്ഷ്യങ്ങളെ സ്വപ്നം കാണുവാൻ സാധിച്ചാൽ നിങ്ങൾക്കത് നേടുവാൻ സാധിക്കും. സ്വപ്നങ്ങളെ പിൻചെല്ലുവാനുള്ള ധൈര്യം ഉണ്ടെങ്കിൽ ഏത് സ്വപ്നങ്ങളും യാഥാർഥ്യം ആകും.”
നമ്മുടെ ജീവിതത്തിന് പ്രതീക്ഷയുണ്ടെങ്കിൽ മുമ്പോട്ടുള്ള ജീവിത യാത്രയ്ക്ക് ഉത്സാഹം ഉണ്ടാകും.
ജീവിതം പ്രതിസന്ധിയിൽ അകപ്പെട്ടാലും തളർന്നുപോകാതെ ഉറപ്പോടെ മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷയാണ്.
പരാജയത്തിൽ നിന്നും ജയത്തിലേയ്ക്ക് നയിക്കുന്നതും പ്രതീക്ഷയാണ്.
ചില പ്രതീക്ഷകൾ നമ്മെ സന്തോഷിപ്പിക്കുമ്പോൾ ചിലത് മരീചിക പോലെയാണ്. അടുത്തു ചെല്ലുംതോറും അകന്നു പോകുന്നു. പ്രതീക്ഷ കൈവിടാതെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മുന്നോട്ടു തന്നെ പോകുക.
പ്രോത്സാഹനമായി വിശ്വാസം മാത്രം മതി കൂട്ടിന്. ഒരുപക്ഷേ നീറുന്ന വിഷയങ്ങൾ ആയിരിക്കാം ഉള്ളിൽ. പ്രതീക്ഷ വിട്ടുകളായതെ പ്രാർത്ഥനയോടെ കാൽച്ചുവടുകൾ വെയ്ക്കു തൊട്ടടുത്ത് മറുപടിയുമായി ദൈവം ഉണ്ട്. പ്രതീക്ഷയ്ക്ക് ദൈവം ഭംഗം വരുത്തുകയില്ല.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.