ഗുരുവും ശിഷ്യന്മാരും ദൂര യാത്ര ചെയ്യുകയാണ്. അതിനിടയില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ തമ്മില്വഴക്കിട്ടു ഉച്ചത്തില്‍ സംസാരിക്കുന്നത് ഗുരു ശ്രദ്ധിച്ചു.
ശിഷ്യന്മാരോടായി അദ്ദേഹം ചോദിച്ചു: ‘എന്തിനാണ് ഇവര്‍ ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്?’
അതില്‍ ഒരുവന് പറഞ്ഞു: ‘മനസ്സിലെ ദേക്ഷ്യം നിയന്ത്രിക്കുവാന്‍ പറ്റുന്നില്ലയിരിക്കും ഗുരോ.’
അതിന് ഇത്രയും ഉച്ചത്തില്‍ വേണോ എന്നായി ഗുരു. അതിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ഗുരു തുടര്‍ന്നു: രണ്ടു പേര് തമ്മില്‍ കലഹിക്കുമ്പോള്‍ അവരുടെ ഹൃദയം വളരെ അകലത്തിലായിരിക്കും. അത്രയ്ക്ക് അകലത്തിലുള്ള ഹൃദയങ്ങള്‍ തമ്മില്‍ സംസാരിക്കാനാണ് ഇത്രയും ഉച്ചത്തില്‍ സംസാരിക്കുന്നത്.
മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഹൃദയങ്ങള്‍ തമ്മില്‍ അകലാതെ സൂക്ഷിക്കണം.
ഹൃദയങ്ങള്‍ തമ്മില്‍ അകന്നകന്ന് അങ്ങ് ദൂരെയെത്തിയാല്‍ പിന്നെ അടുത്തെത്തുവാനുള്ള വഴിപോലും നമുക്ക് കണ്ടെത്തുവാന്‍ ആകില്ല.
പിന്നിട്ട വഴികള്‍ ഒന്നു തിരിഞ്ഞു നോക്കുക. പിണക്കങ്ങളും വഴക്കുകളും പറഞ്ഞു തീര്‍ക്കാം. കാലം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ല. കടന്നുപോകുകയാണ് ഓരോ നിമിഷവും. ബന്ധങ്ങളിലെ അകല്‍ച്ച സ്നേഹത്തിന്റെ കുറവില്‍ നിന്നാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം കൂട്ടുവാന്‍ സ്നേഹബന്ധത്തില്‍ ഒന്നാകാം.
-ഷാജി ആലുവിള






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.