പ്രഗത്ഭ ചടങ്ങിലെ പ്രധാനിയാകുന്നതിനെക്കാള് എത്രയോ നല്ലതാണ് ആരുമില്ലാത്തവര്‍ക്ക് സഹായമാകുന്നത്. ചിലപ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ക്ക്, വലിയ കാര്യങ്ങളുടെ മാഹാത്മ്യത്തേക്കാള് പ്രാധാന്യം സംഭവിക്കാം.
മാനദണ്ഡങ്ങള്‍ വെച്ചു ചെയ്യുന്ന മഹനീയ പ്രവര്‍ത്തികള്‍ക്ക് ബഹുമതിയും മറ്റു നേട്ടങ്ങളും ലഭിച്ചേക്കാം. പക്ഷെ മനസാക്ഷിയോടുകൂടി ചെയ്യുന്ന പ്രവര്‍ത്തിക്ക് വലിയ പ്രതിഫലമൊന്നും കിട്ടിയെന്നു വരില്ല.
സ്റ്റേജിന്റെ വലിപ്പവും ആള്‍ക്കൂട്ടത്തിന്റെ പെരുപ്പവും ഒരിക്കലും മാനദണ്ഡം ആക്കരുത്.
ചിലര്‍ക്കൊപ്പം നിന്ന് ആത്മാര്‍ത്ഥത കാണിച്ചാലും അവരത് തിരിച്ചറിയില്ല. ആത്മാര്‍ത്ഥത അര്‍ത്ഥശൂന്യമായി പ്രതിഫലിച്ചാല്‍ ആത്മാര്‍ത്ഥത കാണിക്കുന്നത് കൊണ്ട് എന്തു നേട്ടമാണുള്ളത്? ഒരിക്കലും അങ്ങനെ ചിന്തിക്കരുത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറണം. ശക്തിയില്ലാത്തവരുടെ ശക്തി കേന്ദ്രമായി മാറണം. വിശക്കുന്നവന് അന്നമാകണം. വേദനിക്കുന്നവര്‍ക്ക് ആശ്വാസമാകണം നമ്മള്. അപ്പോഴാണ് നാം ഭാഗ്യവാന്മാര് ആകുന്നത്. പ്രതിഫലം നോക്കാതെ നന്മ ചെയ്യാം.
വിശുദ്ധ ബൈബിള്‍ പറയുന്നു: ‘എളിയവരെ ആദരിക്കുന്ന മനുഷ്യന് ഭാഗ്യവാന്’.
-ഷാജി ആലുവിള






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.