വയല്‍ വരമ്പിലൂടെ നടന്നു പോകുമ്പോഴാണ് മഴ തുടങ്ങിയത്. പുതിയ ചെരിപ്പായിരുന്നു അയാള്‍ ഇട്ടിരുന്നത്.
ചെരുപ്പിട്ടു നടന്നാല്‍ വേഗത കുറയും. ചേറു പറ്റിയാല്‍ ചെരുപ്പ് ചീത്തയാകും. അയാള്‍ അടുത്തുള്ള ഒരു വീട്ടില്‍ ചെന്ന് തന്റെ ചെരുപ്പ് ഇവിടെ വെയ്ക്കാമോ എന്ന് ചോദിച്ചു. മഴ മാറിയിട്ട് വന്ന് എടുത്തുകൊള്ളാമെന്നും പറഞ്ഞു. വീട്ടുകാര്‍ അത് സമ്മതിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ വേറെ ചിലര്‍ ആ വീട്ടിലേക്ക് വന്നു. അവരുടെ കയ്യിലും ഒരു സാധാനമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: ‘മഴ പെയ്യുന്നുണ്ട്. മഴ മാറുന്നതുവരെ ഇതിവിടെ വെച്ചിട്ട് ഞങ്ങള്‍ പൊക്കോട്ടെ. മഴ മാറിയതിന് ശേഷം ഞങ്ങള്‍ വന്ന് എടുത്തുകൊള്ളാം.’
ആ വീട്ടുകാര്‍ പറഞ്ഞു: ‘നിങ്ങള്‍ ഇവിടെ നില്ക്കുകയാണെങ്കില് സമ്മതിക്കാം.’ അല്ലാതെ ഇതിവിടെ വെച്ചിട്ട് പോകണ്ട. രണ്ടാമതായി വന്നവര്‍ കൊണ്ടുവന്ന സാധനം ഒരു മൃതശരീരം ആയിരുന്നു. എത്ര വലിയ ആള് ആയാലും ആരും അതിനു സമ്മതിക്കാറില്ല.
മരിച്ചുകഴിഞ്ഞാല്‍ ഒരു ചെരുപ്പിന്റെ വില പോലും ഉണ്ടാകില്ല നമുക്കാര്‍ക്കും. സത്യത്തില്‍ എന്താണ് ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ജീവിത അവസാനം വരെ ദൈവത്തിനും മനുഷ്യര്‍ക്കും പ്രയോജനമുള്ളവരായി നമുക്ക് തീരാം.
ജീവന് പോയാല്‍ നമ്മെ ആര്‍ക്കും വേണ്ടന്നോര്ത്തു വേണം നമ്മുടെ യാത്ര.
-ഷാജി ആലുവിള






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.