മനോഹരമായ പ്രതിമ കാണുവാൻ നിരവധിയാളുകൾ വന്നുകൊണ്ടിരുന്നു. പ്രതിമയുടെ ഭംഗി കണ്ട് എല്ലാവരും അത്ഭുതം പൂണ്ടു.
ഒരിക്കൽ പ്രതിമയുടെ മുമ്പിൽ ഉറപ്പിച്ചിട്ടിരുന്ന കല്ല്ചോദിച്ചു: “നമ്മൾ ഇരുവരും ഒരു സ്ഥലത്തുനിന്നു വന്നവരാണ്. എന്നാൽ നീ ലോകത്തിലെ അത്ഭുതമായി മാറിയിരിക്കുന്നു. എല്ലാവരും നിന്നെ പുകഴ്ത്തി പറയുന്നു. എന്നെ ചവിട്ടി നിന്നു കൊണ്ട് അവർ നിന്നെ പുകഴ്ത്തുന്നു. അതു കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമം. “
പ്രതിമ ഉടനെ കല്ലിനോട് പറഞ്ഞു: നമ്മൾ ഇരുവരും ഒരേ സ്ഥാനത്തു നിന്ന് വന്നവരാണ് സത്യം. നമ്മളെ രണ്ടു പേരെയും ഒരു പണിക്കാരൻ തന്നെ അയാളുടെ പണിശാലയിലേക്ക് കൊണ്ടു പോയി. നിന്നെയായിരുന്നു ആദ്യം അയാൾ വെട്ടിയൊരുക്കുവാൻ തിരഞ്ഞെടുത്തത്. നിന്നെ വെട്ടിയൊരുക്കുമ്പോൾ നീ അയാളുടെ കൈയ്യിൽ നിന്ന് പലപ്രാവശ്യം വഴുതി മാറി. അങ്ങനെ നിന്നെ അയാൾ ഉപേക്ഷിച്ചു.
എന്നെ കഠിനമായടിച്ചു. വേദന വലുതായിരുന്നു. ഉളിവെച്ചുള്ള ചെത്തിനായി ഞാൻ ഒതുങ്ങിക്കൊടുത്തു. അയാളുടെ കയ്യിൽ ഞാൻ വളരെ വേദനിച്ചു. വേദനകൾക്കൊടുവിൽ ഞാൻ വ്യത്യസ്തനായി മാറി. അതി മനോഹാരമായ പ്രതിമയാക്കി എന്നെ മാറ്റി. ഇന്ന് എല്ലാവരും എന്നെ നോക്കി ആശ്ചര്യപ്പെടുന്നു”
വേദനകൾ ആർക്കും ഇഷ്ടമല്ല. സുഖവും, വിജയവും മാത്രമാണ് എല്ലാവർക്കും വേണ്ടത്. വേദനകളില്ലാതെ വിജയമില്ല. ദു:ഖമില്ലാതെ സന്തോഷമില്ല.
“മനോഹരമായ രത്‌ന കല്ലുകൾ രൂപപ്പെടുമ്പോൾ മുത്തുചിപ്പിക്ക് ഉള്ളിൽ കഠിനമായ വേദനയുണ്ടാകും.”
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.