വെള്ളമില്ലാത്ത കൃഷിയിടത്തില്‍ വെള്ളത്തിനുള്ള വഴി തേടി ആ കൃഷിക്കാരന്‍ കുറെ അലഞ്ഞു.
അങ്ങനെ വിഷമിക്കുമ്പോൾ തൊട്ടടുത്ത വസ്തുവിന്റെ ഉടമ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചോദിച്ച വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. അടുത്തദിവസം വെള്ളം കോരുവാനെത്തിയ കൃഷിക്കാരനെ മുന്‍ഉടമ തടഞ്ഞു.
അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: “ഞാന്‍ കിണര്‍ മാത്രമേ വിറ്റിട്ടുള്ളൂ. വെള്ളം വിറ്റിട്ടില്ല.” എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കിണർ വാങ്ങിയ കര്‍ഷകന്‍ കോടതിയെ സമീപിച്ചു.
വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറ്റില്‍ താങ്കൾ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക!”
തന്റെ തന്ത്രം ഫലിക്കില്ലന്ന് മനസ്സിലാക്കിയ അയാള്‍ തന്റെ വാദത്തില്‍ നിന്നും പിന്മാറി. വിശ്വസ്ത മാനസർക്ക് സ്വന്തമായ നീതിബോധമുണ്ടായിരിക്കും.
വക്രബുദ്ധിയെയോ ദൈവം നിരസിക്കും. അർഹതയില്ലാത്തത് ആശിക്കാതെ നീതിമാർഗ്ഗത്തിൽ സത്യസന്ധതയോടെ ജീവിതം ചിട്ടപ്പെടുത്താം.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.