തകര്‍ന്നും നുറുങ്ങിയുമുള്ള ഹൃദയാനുഭവത്തെപ്പറ്റി ദാവീദ് പറഞ്ഞിട്ടുണ്ട്.
അപ്രതീക്ഷ സമയത്ത് മനുഷ്യ ഹൃദയത്തിനുണ്ടാകുന്ന വിഷമത്തെയും വേദനയെയും ആണ് അങ്ങനെ പറയുന്നത്.
ഏറ്റവും സ്‌നേഹിക്കുന്നവരില്‍ നിന്നാണ് അത് നേരിടുന്നതെങ്കില്‍ അതിന്റെ ആഴം അവര്‍ണ്ണനീയമാണ്.
ഒരുപാട് ആഴത്തില്‍ സ്‌നേഹിച്ചവര്‍ വെട്ടിമുറിച്ചാല്‍ വേദനയുടെ ആഴം വലുതാണ്.
ഉപയോഗമല്ലാത്ത വസ്തു വലിച്ചെറിയും പോലെ ആവശ്യം കഴിഞ്ഞ് തള്ളിക്കളയുമ്പോഴും, കയ്യിലുള്ളതിനെക്കാള്‍ മെച്ചമായത് കിട്ടി പഴയതിനെ അവഗണിക്കുമ്പോഴും എല്ലാവര്‍ക്കും ആ വേദന അനുഭപ്പെടും. ഒട്ടുമിക്കവരും ആ അനുഭത്തിന് ഉടമകളാണ്.
മാത്രമല്ല മറ്റനേക വിഷയങ്ങള്‍ പ്രതികൂലമായി മാറുമ്പോഴും മാനസികമായി നാം തകര്‍ന്നുവെന്നും വരാം.
ഈ നീറുന്ന വേളയില്‍ മനസ്സിനെ തണുപ്പിക്കുന്ന ആരും ഇല്ലായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ കാരണമില്ലാത്ത ആകുലതയും നമ്മെ അലട്ടും. വേദനകൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ എല്ലാം അറിയുന്ന ദൈവം ആശ്വാസവുമായി അരികിലുണ്ടെന്നു വിശ്വസിക്കുക. ദൈവം ഒരിക്കലും നിരസിക്കയില്ല. ആ വിശ്വാസത്തില്‍ പ്രതിസന്ധികളെ അതി ജീവിക്കുക.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.