നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുവാൻ ഓടിവന്ന ഒരാളുടെ കാൽ കൂടയിൽ തട്ടി അതിലുള്ള പലവിധ പഴങ്ങൾ പ്ലാറ്റ്ഫോമിലൂടെ ചിതറിപ്പോയി. യാത്രക്കാർ പലരും അത് ചവിട്ടിയരച്ചുകൊണ്ട് ഓടി ട്രെയിനിൽ കയറി. വേഗത്തിൽ ട്രെയിൻ പാഞ്ഞുപോയി. തട്ടിയിട്ട ആളും അതേ ട്രെയിനിൽ യാത്രയായി.
ചതഞ്ഞരഞ്ഞു പോയി അതിലുണ്ടായിരുന്ന മിക്ക പഴങ്ങളും.
എന്താണ് സംഭവിച്ചതെന്ന് അറിയാതെ അന്ധയായ കച്ചവടക്കാരി മറ്റുള്ള പഴങ്ങൾ തപ്പിപ്പെറുക്കി കൂടയിൽ വെക്കുകയാണ്. അവൾ പറയുന്നുണ്ട് “ദൈവമേ പോയതെല്ലാം തിരികെ തരണേ!”
ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഒരു യാത്രക്കാരൻ ചിതറി കിടന്ന ബാക്കി പഴവർഗ്ഗങ്ങൾ പെറുക്കി കൂടയിൽ വെച്ചുകൊടുത്തു. തിരിച്ചു പോകുമ്പോൾ ആ പെൺകുട്ടി അയാളുടെ കയ്യിൽ പിടിച്ചു ചോദിച്ചു:”അങ്ങാണോ ദൈവം?”
ഇങ്ങനെയാണ് ചിലപ്പോൾ. ദൈവം മനുഷ്യര്യലൂടെ ചില സന്ദർഭങ്ങളിൽ നമ്മുടെ അരികിലെത്തും. അറിഞ്ഞുകൊണ്ട് ചവിട്ടിയരച്ച് ഒരാളെ തോല്പിച്ചിട്ട് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചാൽ എന്താണ് നേട്ടം? ആ നേട്ടത്തിൽ താൻമൂലം ചവിട്ടിയരക്കപ്പെട്ടവർ തെരുവിലിരുന്നു കരയാൻ ഇടയാകരുത്.
ആ കണ്ണുനീർ നമുക്ക് ജയമാകുമോ? “എന്തുചെയ്യണം എന്നറിയാതെ തകർന്നിരിക്കുമ്പോൾ അപ്രതീക്ഷമായി കടന്നുവന്ന്, കൂടെനിന്ന് അശ്വസിപ്പിച്ചിട്ട് അപ്രത്യക്ഷമാകുന്ന ചിലരുണ്ട്. അവരുടെ ഈ സ്വഭാവം ആണ് അവരെ ദൈവതുല്യരാക്കുന്നത്”.
ദൈവീക സ്വഭാവം നമ്മിൽ ഉണ്ടാകേണ്ടത് കർമ്മത്തിലൂടെയാണ്. എല്ലാവരിലും ഒരു ദൈവീക ചൈതന്യമുണ്ട്. നമ്മിലെ ആ ചൈതന്യം കണ്ടെത്തുവാൻ നമുക്ക് ശ്രമിക്കാം.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.