ചിന്തയില്‍ നന്മയുണ്ടെങ്കില്‍ പ്രവര്‍ത്തിയില്‍ അത് ദൃശ്യമാകും. പ്രവര്‍ത്തിയില്‍ നന്മയുണ്ടെങ്കില്‍ ആത്മാര്‍ത്ഥതയെ വെളിപ്പെടുത്തുന്നു. കപടമില്ലാത്ത ഹൃദയത്തിനു മാത്രമേ ആത്മാര്‍ത്ഥമായി ഇടപെടുവാന്‍ പറ്റു.
ഇടവകയിലെ പുരോഹിതനെ ഒരു കുടുംബത്തിലേക്ക് ഉച്ച ഭക്ഷണത്തിനായി ക്ഷണിച്ചു. തിരക്കായിരുന്നതിനാല്‍ വൈകിട്ടായിരുന്നു അദ്ദേഹം ഭവനത്തിലെത്തിയത്. വിഭവ സമര്‍ത്ഥമായ വിരുന്നാണ് ഇടവക അംഗം ഒരുക്കിയത്.
അല്പസമയത്തെ സംസാരത്തിനുശേഷം അവരച്ചനെ തീന്മേശയിലേക്ക് ക്ഷണിച്ചു. പുരോഹിതനൊപ്പം ഗൃഹനാഥനും ഒമ്പത് വയസുള്ള തന്റെ മകനും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇടക്കിടയ്ക്ക് ആ ഒമ്പതു വയസുകാരന്‍ അച്ചനെ പൊങ്ങി പൊങ്ങി നോക്കുന്നത് അച്ചന്‍ ശ്രദ്ധിച്ചു.
ഇവനെന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. ഒടുവില്‍ അച്ചന്‍ ആ മോനെ അരികിലിരുത്തി ചോദിച്ചു: എന്തിനാ മോന്‍ എന്നെ അങ്ങനെ ഇടയ്ക്കിടയ്ക്ക് നോക്കിയത്? അവന്‍ പറഞ്ഞു ഞാന്‍ പറയാം, അച്ചന്‍ പപ്പയോട് പറയരുത്. അച്ചന്‍ സമ്മതിച്ചു. അവന്‍ പറഞ്ഞു: ‘പപ്പയും അമ്മയും എപ്പോഴും പറയും പന്നി തിന്നുന്നതുപോലെയ അച്ചന്റെ തീറ്റിയെന്ന്.’ ഞാനിതുവരെ കണ്ടിട്ടില്ല പന്നി തിന്നുന്നത്. അത് എങ്ങനെയാണെന്നാണ് ഞാന്‍ നോക്കിയത്.
വാക്കുകള്‍ക്ക് മൂര്‍ച്ചയേറിയ ശക്തിയുണ്ട്. നാം വിചാരിക്കുന്നതിലും അപ്പുറത്താണ് അതേല്‍പ്പിക്കുന്ന ആഘാതം. ‘ചിന്തയിലും പ്രവര്‍ത്തിയിലും നന്മയുണ്ടെങ്കില്‍ സ്‌നേഹ സ്വാന്തനമേകും നമ്മളേവരും.’
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.