ഇല്ലാതാകുമ്പോള്‍ വില തിരിച്ചറിയുന്നവര്‍

ഇല്ലാതാകുമ്പോള്‍ വില തിരിച്ചറിയുന്നവര്‍

നാളുകളായി ഒരമ്മ തളര്‍ന്നു കിടപ്പാണ്. പ്രായവും കുറെയുണ്ട്. ഉള്ളില്‍ ചെറിയ ബോധമാകുമ്പോള്‍ ഇടയ്ക്ക് കണ്ണുതുറന്നെങ്കിലായി. എല്ലാ ആവശ്യങ്ങളും കിടക്കയില്‍ തന്നെയാണ് നിറവേറ്റുന്നത്. അതിനാല്‍ പരിചരിക്കാന്‍ എപ്പോഴും ആളടുത്തുണ്ട്. മക്കളും മരുമക്കളും പറഞ്ഞു തുടങ്ങി അമ്മയിങ്ങനെ കിടക്കാതിരുന്നാല്‍ മതിയാരുന്നു. ബോധമില്ലാത്ത അമ്മ ഇതൊന്നും അറിയുന്നില്ല.

ആരുമറിയാതെ ‘അമ്മ മരിച്ചു. പുലര്‍കാലത്തിലാണ് എല്ലാവരും കാത്തിരുന്ന ആ സംഭവം നടന്നത്. സംസ്‌ക്കാരം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകള്‍ മുത്തച്ഛനോട് പറഞ്ഞു അമ്മൂമ പോയപ്പോള്‍ വീട്ടിനുള്ളില്‍ ഒരു ശൂന്യത. എന്തോ നഷ്ടപ്പെട്ടതുപോലെ. അപ്പോള്‍ എല്ലാവരും പറഞ്ഞു. അതേ, അതു സത്യമാണ്.

അമ്മയുടെ സാന്നീധ്യം എത്ര വലുതായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒരാളുടെ നിശബ്ദമായ സാന്നീധ്യം പോലും കര്‍മ്മശേഷിയേക്കാള്‍ നമുക്ക് പ്രചോദനം ആയേക്കും. ഒരാളിന്റെ വില നമുക്ക് തിരിച്ചറിയാന്‍ അവര്‍ മരിക്കും വരെ കാത്തിരിക്കേണ്ട. കാര്യശേഷിയും അറിവും പണവും പ്രതാപവുമല്ല ഒരാളെ വിലയിരുത്താനുള്ള അളവുകോല്‍.

അവര്‍ ആരായാലും നമുക്ക് അവരോടുള്ള ഹൃദയത്തിന്റെ ഇഴയടുപ്പമാണ് അഥവാ ആത്മാര്‍ത്ഥതയാണ് അവരുടെ സാന്നീധ്യം എത്രത്തോളം നമുക്ക് നല്ലതായിരുന്നു എന്ന് മനസിലാക്കിക്കുന്നത്.

‘സഹോദരനെ നിസ്സാരന്‍ എന്നുപറഞ്ഞാല്‍ സ്വര്‍ഗ്ഗ രാജ്യം അവകാശമാക്കില്ല എന്നും എളിയവരെ ആദരിക്കുന്നുവന്‍ ഭാഗ്യവനെന്നും വിശുദ്ധബൈബില്‍ പറയുന്നു.’

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!