മുതലക്കണ്ണുനീർ കൊണ്ട് എന്ത് ഗുണം?

മുതലക്കണ്ണുനീർ കൊണ്ട് എന്ത് ഗുണം?

സഹതാപം, ദുഃഖം, ചില സന്തോഷ വേളകൾ എന്നിവയുണ്ടാകുമ്പോഴാണ് നമ്മളേവരും കരയുന്നത്. എന്നാൽ പലരുടെയും മുമ്പിൽ, ചിലരുടെ സഹതാപ കണ്ണുനീർ വെറും പ്രഹസനങ്ങൾ മാത്രമായിരിക്കും. ആത്മാർത്ഥതയില്ലാത്ത ഇത്തരം പ്രകടനങ്ങൾ പലർക്കും വെറും തമാശകളാണ്.

ഒരിരയെ കാത്തിരുന്നു കിട്ടുന്ന മുതല അതിനെ പരമാവധി വേദനിപ്പിച്ചു കൊന്നു തിന്നുമ്പോൾ കരയുന്ന രീതിയിൽ കണ്ണുനീർ വരുന്നു. അതിനെയാണ് “മുതല കണ്ണുനീരെന്ന്’ നമ്മൾ പറയുന്നത്. സത്യത്തിൽ അത് ആത്മാർത്ഥതയില്ലാത്ത കണ്ണുനീരാണ്. ഇത് കാപട്യത്തിന്റെയും വഞ്ചനയുടെയും കണ്ണുനീരാണ്. വായിൽ വെള്ളം നിറച്ച് ഇരയെ കാത്തിരിക്കുന്ന തന്ത്രശാലിയാണ് മുതല.

ശരീരത്തിൽ നിന്ന് അധിക ലവണങ്ങളെ നീക്കം ചെയ്യുവാനുള്ള ഗ്രന്ഥി അതായത് വൃക്കയിൽ നിന്നും ഉപ്പിനെ പുറംതള്ളുന്ന ഗ്രന്ഥി കണ്ണുകൾക്ക് സമീപമാണ് മുതലകൾക്ക് സ്ഥിതി ചെയ്യുന്നത്. അതിനാലാണ് ഇവകൾ സർവ്വധാ കരയുന്നതായി നമുക്ക് തോന്നുന്നത്.

മുതലക്കണ്ണീരൊഴുക്കുന്നവർ ഉത്കണ്ഠയും സഹതാപവും പ്രകടിപ്പിക്കയാണ്. അതേസമയം ഉള്ളിൽ പരിഹസിക്കുകയും സന്തോഷിക്കുകയും ചെയ്യും.
ക്രൂരമായ വേദനകൾ സമ്മാനിച്ച് ഇല്ലായ്മചെയ്തിട്ടു ഇരയുടെ വേദനയെക്കുറിച്ചു ഖേദം പ്രകടിപ്പിച്ച് മുതലക്കണ്ണീർ ഒഴുക്കിയിട്ട് എന്തർത്ഥം. വഞ്ചനാപരമായ ആളുകളിൽ അന്തർലീനമായ ഒരു ഭാവമാണ് അത്. അതുപോലെ തന്നെ അനുകമ്പ കാണിച്ച് വെറുതെ ഒഴുക്കുന്ന കണ്ണീരിന് എന്താണ് മൂല്യം?

ദൈവപുത്രനായ യേശു ലാസറിന്റെ കല്ലറയ്ക്ക് മുമ്പിൽ നിന്ന് കണ്ണുനീർ വാർത്തു. അത് ആത്മാർത്ഥതയോടെയായിരുന്നു. ‘ സഹതാപത്തിൽ നിന്നുമായിരുന്നു. ആ കണ്ണുനീരാണ് മരിച്ച ലാസറിനെ ഉയർപ്പിച്ചത്.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!