അതിവേഗത്തില്‍ ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ ശരീരത്തില്‍ എന്തോ ഒന്നു തട്ടി. വേദനയും ദേഷ്യവും കൊണ്ട് പാമ്പ്, തന്നെ തട്ടിയതിനെ കൊത്തി. വീണ്ടും അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ആഞ്ഞാഞ്ഞ് തിരിച്ചു കൊത്തി. തുടര്‍ന്ന് ആ പാമ്പ് പകയോടെ അതിനെ ചുറ്റിവരിഞ്ഞു.
രാവിലെ ജോലിക്കാര്‍ തടിമില്ലിലെത്തിയപ്പോള്‍ കണ്ടത്, ഈര്‍ച്ചവാളില്‍ ചുറ്റിവരിഞ്ഞ് ദേഹം നിറയെ മുറിവുകളുമായി ചത്തു കിടക്കുന്ന പാമ്പിനെയായിരുന്നു.
പ്രതികരണങ്ങള്‍ രണ്ടുവിധത്തിലാകാം. ‘വികാരം കൊണ്ടും’ ‘വിചാരം കൊണ്ടും’. വികാരം കൊണ്ട് പ്രതികരിക്കുന്നവര്‍ എന്തിനെയാണ് എതിര്‍ക്കുന്നതെന്നോ എന്തിനാണ് എതിര്‍ക്കുന്നതെന്നോ ചിന്തിക്കാക്കാറില്ല. അപ്പോഴുണ്ടാകുന്ന ഉള്‍ചിന്തയെ തൃപ്തിപ്പെടുത്തുക എന്നുമാത്രമാണ് അവരുടെ ഉദ്ദേശം.
അടുത്തത് ‘ചിന്തിച്ചു ഉത്തരം നല്‍കുന്നവര്‍’. പരിഗണന അര്‍ഹിക്കുന്നവയെക്കുറിച്ചു മാത്രമേ ആലോചിക്കൂ. ചിലപ്പോള്‍ ഒരു മറുപടിയും നല്‍കാതിരിക്കുക എന്നത് പോലും നല്ലൊരു മറുപടിയാണെന്ന് അവര്‍ക്കറിയാം. വേദനിപ്പിക്കുന്നവരെ അതേ നാണയത്തില്‍ മറുപടികൊടുക്കുന്നതിനുള്ള സ്വഭാവം പ്രതികാരമാണ്. അത് നമ്മെ സ്വയം നശിപ്പിക്കും.
പ്രതിക്രിയകള്‍ ഒരിക്കലും അവസാനിക്കില്ല. നമുക്ക് വിചാരം കൊണ്ട് പ്രതികരിക്കാന്‍ ശീലിക്കാം .
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.