ഓഗസ്റ്റസ് റ്റോപ്പ്‌ലാഡി പതിനാറാമത്തെ വയസ്സില്‍ മാനസാന്തരപ്പെട്ട ഒരു ഇംഗ്ലണ്ടുകാരനാണ്. അദ്ദേഹം ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്നു.
ഒരിക്കല്‍ പീഡാനുഭവാഴ്ചയിലെ സന്ധ്യാരാധനക്കു ശേഷം ഭവനത്തിലേയ്ക്ക് മടങ്ങുമ്പോള്‍ പെട്ടെന്ന് ഇടിമിന്നലും കൊടുങ്കാറ്റും മഴയും ശക്തമായി. ഉടനെ അടുത്തുള്ള ഒരു പാറയുടെ പിളര്‍പ്പില്‍ അദ്ദേഹം അഭയം തേടി. കഷ്ടിച്ച് ഒരാള്‍ക്ക് നനയാതെ നില്‍ക്കാവുന്ന ഒരു സ്ഥലമായിരുന്നു അത്.
പ്രക്ഷുബ്ധമായ ആ അന്തരീക്ഷത്തില്‍ ശാന്തമാകുന്ന സന്ദര്‍ഭം നോക്കി ക്രിസ്തുവാകുന്ന പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു കാത്തുനിന്നു. അപകടപരമായ ആ സാഹചര്യത്തെ അതിജീവിപ്പിച്ച ദൈവത്തെ സ്മരിച്ചുകൊണ്ട് തനിക്കായി തുറക്കപ്പെട്ട ക്രിസ്തുവാകുന്ന പാറയില്‍ അടിസ്ഥാനം ഉറപ്പിച്ചതിലുള്ള വിശ്വാസത്തില്‍ പതറിപോകാതെ തന്റെ ഹൃദയാന്തര്‍ഭാഗത്തുനിന്നും എഴുതിയ ഗാനമാണ് ‘പിളര്‍ന്നോരു പാറയെ നിന്നില്‍ ഞാന്‍ മറയട്ടെ…
‘അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും തീഷ്ണതയും സകലരും അദ്ദേഹത്തെ ബഹുമാനിതനാക്കിതീര്‍ത്തു. ചുരുങ്ങിയ കാലഘട്ടം കൊണ്ട് സംഗീതത്തെ അനശ്വരമാക്കിയ ആ പ്രതിഭ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു.
നമുക്കും ഏറ്റു പാടാം:
‘പിളര്‍ന്നോരു പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
തുറന്ന നിന്‍ ചങ്കിലെ രക്തം ജലം
പാപത്തെനീക്കി സുഖം നല്‍കട്ടെ
മുറ്റും രക്ഷിക്ക എന്നെ’
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.