തന്റെ കുഞ്ഞിന്റെ പിതൃത്വം ഗ്രാമാതിർത്തിയിലുള്ള സന്യാസിയാണെന്ന് പറഞ്ഞ് മറ്റുള്ളവരെ അവൾ തെറ്റിദ്ധരിപ്പിച്ചു.
ഇതറിഞ്ഞ ഗ്രാമവാസികൾ അദ്ദേഹത്തെ വെറുത്തു. ആ സ്ത്രീയോടും, യാഥാർഥ്യമറിയാതെ തന്നെ വെറുത്ത ഗ്രാമവാസികളോടും അയാൾ മൗനിയാകുന്നു. ആരോടും ഒന്നും പറയാതെ ആ കുഞ്ഞിനെ അയാൾ വളർത്തുന്നു.
അപഖ്യാതിയുടെ ഉണങ്ങാത്ത മുറിവുമായി വേദനയോടെ അദ്ദേഹം നാളുകൾ തള്ളിനീക്കി. വർഷങ്ങൾക്കുശേഷം സ്ത്രീയുടെയുള്ളിൽ കുറ്റബോധം വളരുവാൻ തുടങ്ങി. അനുതാപത്തോടെ സ്ത്രീ ആ തെറ്റ് ഏറ്റുപറയുന്നു.
“അദ്ദേഹമല്ല ഒന്നിന്റെയും ഉത്തരവാദി”. അപ്പോഴേയ്ക്കും വാർദ്ധക്യം അദ്ദേഹത്തെ തളർത്തിയിരുന്നു. അവരുടെ കുറ്റബോധത്തിന്റെ കണ്ണീരിനു മുന്നിലും ഗ്രാമവാസികളുടെ ആരാധനയും ക്ഷമാപണവും കലർന്ന നോട്ടത്തിനു മുന്നിലും ആ സന്യാസി വീണ്ടും മൗനിയാകുന്നു.
മൗനം എന്ന വാക്കിന് “മുനിയുടെ ഭാവം, മിണ്ടാതിരിക്കൽ എന്നൊക്കെയർത്ഥമുണ്ട്”.
“മൗനം വിദ്വാന് ഭൂഷണ”മെന്നും പറയാറില്ലേ. പല പ്രശ്നങ്ങളുടെയും പരിഹാരമാണ് മൗനം.
മൗനം പലപ്പോഴും വിലങ്ങുതടിയായി നിന്നപ്പോഴൊക്കെ എത്രയോ തർക്കങ്ങൾ ഉത്ഭൂതമാകാതെ പോയിട്ടുണ്ട്. സാരഗർഭമായ മൗനം വിവേകം തന്നെയാണ്. ശത്രുവിന്റെ ആയുധത്തെക്കാൾ മൂർച്ചയുണ്ടാകും ചിലനേരത്തെ മൗനത്തിന്.
“വാൾകൊണ്ടേറ്റ മുറിവ് മരുന്നുകൊണ്ട് ഉണങ്ങിയേക്കാം.എന്നാൽ നാവുകൊണ്ട് മുറിവേറ്റാൽ ഉണങ്ങുമോ ഈ ഉലകിൽ?”
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.