മണ്ണന്തല ബ്ലസ്സ് ഡെയ്ലിൽ സുവി. ടി. സി. പാപ്പച്ചൻ നിത്യതയിൽ

മണ്ണന്തല ബ്ലസ്സ് ഡെയ്ലിൽ സുവി. ടി. സി. പാപ്പച്ചൻ നിത്യതയിൽ


തിരുവനന്തപുരം: ഐപിസി ആയൂർ സെൻ്ററിലെ ശുശ്രൂഷകനും തിരുവനന്തപുരം താബോർ സഭാംഗവുമായ മണ്ണന്തല ബ്ലസ്സ് ഡെയ്ലിൽ സുവിശേഷകൻ ടി. സി. പാപ്പച്ചൻ(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. താബോർ സഭാ മുൻ സെക്രട്ടറിയും ഇവാഞ്ചലിസം ബോർഡ് കൺവീനറുമായിരുന്നു.

ഹൃദയസംബന്ധമായ രോഗത്താൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറിയായി റിട്ടയർ ചെയ്ത അദ്ദേഹം കോട്ടയ്ക്കൽ ആയൂർവേദ കോളജ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ, ബാക്‌വേഡ് ക്ലാസ്സ് കമ്മീഷൻ രജിസ്ട്രാർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ മാന്തുകാ തുണ്ടിൽ തെക്കേതിൽ പരേതനായ ടി. ടി. ചാക്കോയുടെ മകനാണ്. ഭാര്യ
പുല്ലാട് കല്ലുങ്കൽ കുടുംബാംഗം ലീലാമ്മ. മക്കൾ ബ്ലസ്സി(ദുബായ്), ബ്ലസ്സൻ(ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമകൻ: എറണാകുളം പച്ചാളം അജിത് വില്ലയിൽ അജിത് ജോയി(ദുബായ്). റിട്ട. ഡിവൈഎസ്പി ടി. സി. മണി സഹോദരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!