പാസ്റ്റർ എ. എൽ. ഏലിശയുടെ സംസ്ക്കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക്

പാസ്റ്റർ എ. എൽ. ഏലിശയുടെ സംസ്ക്കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക്

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഏ.ജി. പാലോട് സെക്ഷൻ മുൻ പ്രസ്ബിറ്ററും പനവൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഏ.എൽ.എലീശാ (69)യുടെ സംസ്കാരശുശ്രൂഷ ഇന്ന് ( 08-03-2021) രാവിലെ 10.00 മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഏ.ജി ചർച്ചിൽ ആരംഭിക്കും. തുടർന്നു പരുത്തിപ്പാറ ഏ.ജി. സെമിത്തേരിയിൽ ഭൗതികശരീരം സംസ്ക്കാരിക്കും.

വെള്ളനാട് വെളിയന്നൂർ സ്വദേശിയായ പാസ്റ്റർ ഏലിശ
ജെ. ലാസർ – ആനി ദമ്പതികളുടെ മകനായി 1951 -ൽ
ജനിച്ചു. തമിഴ്‌നാട്ടിൽ നിന്നും സന്യാസിവര്യന്മാർ വെള്ളനാട് വന്നു നടത്തിയ ഉണർവ് യോഗത്തിൽ മാനസാന്തരത്തിലേക്ക് നയിക്കപ്പെട്ടു.

തുടർന്നു സുവിശേഷ വേലക്കായി സമർപ്പിച്ച അദ്ദേഹം 1972 മുതൽ 1975 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വേദപഠനം നടത്തി. 1975-ൽ സഭാശുശ്രൂഷ യിൽ പ്രവേശിച്ചു.ആനാക്കോട് സഭയിലായിരുന്നു ആദ്യം ചുമതലയേറ്റത്. തുടർന്ന് കാരേറ്റ്, ആര്യങ്കോട്, തിരുമല, നെയ്യാറ്റിൻകര, ഉറിയാക്കോട്, തൊളിക്കോട്, പേട്ട, പുതുക്കുറിച്ചി, കന്യാകുളങ്ങര, കഴക്കൂട്ടം, പനവൂർ എന്നിവടങ്ങളിൽ സഭ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഏ.ജി. തിരുവനന്തപുരം സെന്റർ സി.ഏ സെക്രട്ടറി (1982-84), സി.ഏ. പ്രസിഡന്റ് (1985-88), ഡിസ്ട്രിക്ട് സി.ഏ കമ്മിറ്റി അംഗം (1985-88) , പാലോട് സെക്ഷൻ പ്രസ്ബിറ്ററായും (1993-94) എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: സൂസമ്മ ഏലിശാ.
മക്കൾ: പാസ്റ്റർ ജസ്റ്റിൻ എലീശാ (എ.ജി.ഇൻഫോ സീസ് ) പാസ്റ്റർ ജോബിൻ (കഴക്കൂട്ടം ), എലീശാ , പാസ്റ്റർ ജസ്വിൻ എലീശാ (ഏ.ജി. വഴയില ), ഇവാ:ജഡ്സൺ എലീശാ .

വാർത്ത: കുഞ്ഞുമോൻ പോത്തൻ കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!