പാസ്റ്റർ ആർ. റസാലം (86) നിത്യതയിൽ

പാസ്റ്റർ ആർ. റസാലം (86) നിത്യതയിൽ

ആര്യനാട്: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുതിർന്ന ശുശ്രൂഷകനും പ്രസ്ബിറ്റർ, മേഖലാ ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം ചെയ്തു ക്രൈസ്തവ ശുശ്രൂഷയിൽ 50 വർഷങ്ങൾ പിന്നിട്ട പാസ്റ്റർ ആർ. റസാലം കഴിഞ്ഞ ദിവസം രാത്രി 11.00 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

പറണ്ടോട്, ആര്യനാട്, ഇറവൂർ എന്നീ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.
ക്രിസ്തീയ ശുശ്രൂഷയിൽ നിന്നും വിരമിച്ചു പറണ്ടോട് സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കവെയാണ് നിര്യാണം.

സംസ്ക്കാരം ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ 11 മണിക്ക് പറണ്ടോട് വച്ച്.

ഭാര്യ: രത്നമ്മ. മക്കൾ: മേരി സ്ളസർ, വിക്ടോറിയ, റോബർട്ട് മോഫറ്റ്, റോബർട്ട് ബ്രൂസ്, റോബർട്ട് കിംഗ്സ്റ്റൻ, റോബർട്ട് സോളമൻ, റോബർട്ട് ജോൺ ഹൈഡ്.

മരുമക്കൾ: ദാനം, Late റോബർട്ട്, മിനി, ദീപ്തി, സിൽവി, സൂസി റാണി, ഷെർളി .

വാർത്ത: ബൈജു എസ്സ് പനയ്ക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!