ന്യൂയോർക്: ന്യൂയോർക് ബെഥേൽ ഇന്റർനാഷണൽ ചർച് സ്ഥാപകനും, ഐ പി സി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ടി. ടി. തോമസ് (93) വാർദ്ധക്യ സഹജമായ രോഗത്താൽ ഫെബ്രുവരി 15 നു കർത്താവിൽ നിദ്രപ്രാപിച്ചു.
തിരുവല്ല, താഴംപള്ളം കുടംബാങ്ങമായിരുന്ന പരേതൻ സുവിശേഷ വേലനിമിത്തം റാന്നി മന്ദ മരുതിയിൽ വന്നു താമസമാക്കുകയും, ഐ. പി .സി. കീകൊഴുർ, മന്ദമരുതി, സഭകളുടെയും, ബെഥേൽ ഇന്റർനാഷണൽ തിയോളൊജിക്കൽ സെമിനാരിയുടെയും സ്ഥാപകനുമാണ്. കേരളത്തിൽ റാന്നി, മല്ലപ്പള്ളി, റാന്നി- വലിയകാവ്, റാന്നി-വൈക്കം, തോന്നിയമല, റാന്നി- ഹെബ്രോൻ എന്നീ സ്ഥലങ്ങളിൽ ഐ. പി. സി. സഭാ ശുശ്രുകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലും ന്യൂയോർക്കിലുമായി 65 വർഷത്തിലധികം വര്‍ഷം കർത്തൃസേവയിൽ ബദ്ധനായിരുന്നു.
ഭാര്യ: സാറാമ്മ തോമസ് (പുന്തല, പഞ്ഞിപുഴകണ്ട ത്തിൽ കുടുംബ അംഗം)
മക്കൾ: തോമസ് വര്‍ഗീസ്, പാസ്റ്റർ കുര്യൻ തോമസ് (ന്യൂയോർക് ബെഥേൽ ഇന്റർനാഷണൽ ചർച്, പ്രസിഡന്റ്&സീനിയർ പാസ്റ്റർ; ബെഥേൽ ഇന്റർനാഷണൽ തിയോളൊജിക്കൽ സെമിനാരി, പ്രസിഡന്റ്, ഉടുമ്പൻചോല ഐ പി സി ഏരിയ മിനിസ്റ്റർ), ജോൺ ടി. തോമസ് , വിൽസൺ ടി. തോമസ്. (എല്ലാവരും യു സ് എ ).
മരുമക്കൾ: മേരിക്കുട്ടി വര്‍ഗീസ്, മോളി കുര്യൻ, സാലി ജോൺ, മേരി ടി. തോമസ്.
കൊച്ചുമക്കൾ: 9; കൊച്ചുമക്കളുടെ മക്കൾ: 9
ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 7-മുതൽ 9:30 വരെ ലോങ്ങ് ഐലൻഡിൽ Gateway World Christian Church, 502N. Central Ave, Valley Stream-ൽ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ, 9-മുതൽ 10:15 വരെ ഹോം ഗോയിങ് സർവീസും തുടർന്ന് Nassau Knolls (500 Port Washington Blvd, Port Washington) സെമിത്തേരിയിൽ ശവസംസ്കാര ശുശ്രുഷയും നടക്കും.
വ്യൂവിങ്ങും, ഹോം ഗോയിങ് സർവീസും www.gjlive.us,www;harvestlive.tv കൂടിയും വീക്ഷിക്കാവുന്നതാണ്.
വാര്‍ത്ത: പാസ്റ്റർ ബാബു തോമസ് ന്യൂ യോർക്ക്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.