ഹ്യൂസ്റ്റണ്‍: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര എജി സഭാംഗം മണപ്പള്ളില്‍ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനില്‍ അന്തരിച്ചു.
മുംബൈ എസ്.എന്‍.ഡി.ടി. കോളജില്‍ നിന്ന് ബി.എസ്സി നഴ്സിംഗ് പാസായി. ഹ്യൂസ്റ്റനില്‍ ലിന്‍ഡന്‍ ബി ജോണ്സണ് ഹോസ്പിറ്റലില്‍ ആര്.എന്‍. ആയിരുന്നു.
മെഡിക്കല്‍ ഫിസിസിസ്റ്റും ബെയ്ലര് കോളജ് അഡ്ജംക്ട് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഫിലിപ്പ്. റാന്നി ചേത്തക്കല്‍ കൈതമംഗലത്ത് കെ.ടി. വര്‍ഗീസിന്റെയും മറിയകുട്ടി വര്‍ഗീസിന്റെയും പുത്രിയാണ് ഡെയ്സിയാമ്മ ഫിലിപ്പ്. ;
മക്കള്‍: ഡോ. ആഷര്‍ ഫിലിപ്പ് (റെജീന); അക്സ ഫിലിപ്പ്. എമിലിയ ഡെയ്സി ഫിലിപ്പ് കൊച്ചുമകളാണ്.
ഫെബ്രുവരി 6 ശനിയാഴ്ചയാണ് സംസ്കാരം. ഹ്യൂസ്റ്റണ്‍ ഐപിസി ഹെബ്രോണിലാണ് സംസ്കാരം ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.
വാർത്ത: ജോയി തുമ്പമൺ































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.