പുനലൂർ: എജി അടൂർ സെക്ഷൻ കിളിവയൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ രാജു തോമസ്(65) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രചരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന മക്കളുടെയടുത്ത് സന്ദർശത്തിന് പോയതാണ്.
എജിയിലെ ആദ്യകാല പ്രവർത്തനായിരുന്ന പാസ്റ്റർ എം. എസ്. തോമസിൻ്റെ(പട്ടാഴി) മകനും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. മത്തായിക്കുട്ടിയുടെ ഇളയ സഹോദരനുമാണ്.
റവ. പി. എസ്. ഫിലിപ്പ്
(സൂപ്രണ്ട്, എജിഎംഡിസി)



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.