ജിജി ചാക്കോ തേക്കുതോട്
കോട്ടയം: പ്രശസ്ത ക്രൈസ്തവ ഗായകൻ മാവേലിക്കര രാജുവിന്റെ ഭാര്യയും ഗായികയുമായ ഏലിയാമ്മ രാജു നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. രോഗബാധിതയായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും സംഗീതം പഠിച്ചതിനുശേഷം ആകാശവാണിയിലും സംഗീത വേദികളിലും തിളങ്ങിനിൽക്കുമ്പോഴായിരുന്നു സുവിശേഷ വേലയ്ക്കായി ഏലിയാമ്മ സമർപ്പിക്കപ്പെട്ടത്. പിന്നീടുള്ള നാല്പതിറ്റാണ്ടുകൾ ഭർത്താവിനൊപ്പം ക്രൈസ്തവ ഗാനങ്ങളാലപിച്ചു.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സംഗീത വിഭാഗമായ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിങ്ഴ്സിലൂടെയാണ് സംഗീത ശുശ്രൂഷയിലേയ്ക്ക് പ്രവേശിക്കുന്നത്.
ഉപദേശിയുടെ മകൻ ജോർജ് മത്തായി സിപിഎ എഴുതിയ ”മനസ്സേ വ്യാകുലമരുതേ”, “കൂട് വിട്ടൊടുവിൽ ഞാനെൻ”, “ആശകൾ തൻ ചിറകുകളിൽ”, ”എന്റെ ബലമായ കർത്തൻ”
എന്നീ ഗാനങ്ങൾ കൈസ്തവ സംഗീതാസ്വാദകരുടെ മനസ്സിലിടം നേടി.
മക്കൾ: അജി ജയ്സൺ (സംഗീതജ്ഞൻ), ടെസി, നിസി, വൈറ്റസ്, ഹെപ്തസി ജയ്സൺ. മരുമക്കൾ: പാസ്റ്റർ ഷൻ(ഐപിസി മുണ്ടക്കയം), വൈറ്റസ്, അനീഷ അജി, ബ്ലസ്സൻ.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.