ആറ്റിങ്ങൽ സെൻ്റർ ശുശ്രൂഷകൻ എച്ച്. അഗസ്റ്റിൻ്റെ സംസ്കാരം ശനിയാഴ്‌ച

ആറ്റിങ്ങൽ സെൻ്റർ ശുശ്രൂഷകൻ എച്ച്. അഗസ്റ്റിൻ്റെ സംസ്കാരം ശനിയാഴ്‌ച

By: ഡി. കുഞ്ഞുമോൻ പോത്തൻകോട്

തിരുവനന്തപുരം: ഐപിസി ആറ്റിങ്ങൽ സെൻ്റർ ശുശ്രൂഷകൻ അന്തരിച്ച പാസ്റ്റർ എച്ച്. അഗസ്റ്റിൻ്റെ(59) സംസ്കാരം നവംബർ 28ന് ഐപിസി സീയോൻ തോന്നയ്ക്കൽ സഭയുടെ നേതൃത്വത്തിൽ നടക്കും.

മംഗലപുരം കുന്നിൽ പാസ്റ്റർ പി. ജെ. ഹെൻട്രി – ജോയിസ് ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച അഗസ്റ്റിൻ തെക്കൻ കേരളത്തിലെ ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തകനായ മംഗലപുരം ജോസഫ് ഉപദേശിയുടെ കൊച്ചുമകനും ക്രൈസ്തവ സാഹിത്യകാരൻ പരേതനായ തോമസ് തോന്നയ്ക്കലിന്റെ സഹോദരനുമാണ്.

1982-ൽ കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ നിന്നും വേദപഠനം പൂർത്തിയാക്കി ശാസ്തവട്ടം, അഞ്ചുതെങ്ങ്, മംഗലപുരം എന്നീ സഭകളിൽ ശുശ്രൂഷിച്ചു. 2007-ലാണ് ആറ്റിങ്ങൽ സെന്റർ ശുശ്രൂഷകനായി ചുമതയേറ്റത്. 1985 മുതൽ ബഥനി ഗോസ്പൽ മിഷൻ രൂപികരിച്ച് ഗ്രാമീണ സുവിശേഷീകരണത്തിനു നേതൃത്വം നൽകി.

ഐപിസികേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും തിരുവനന്തപുരം മേഖലാ ജോയിൻ്റ് സെക്രട്ടറിയും ഐപിസി ശാലേം ആറ്റിങ്ങൽ സഭാശുശ്രൂഷകനുമാണ്.

ആനി അഗസ്റ്റ്യനാണ് ഭാര്യ. മക്കൾ: ആൻസി, നാൻസി, ആൻസൻ. മരുമക്കൾ: ജെയിംസ്, സിബി, ഹെലൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!