വി.എസ്. കുരുവിള (രാജു 71) ഡാളസില്‍ നിര്യാതനായി

വി.എസ്. കുരുവിള (രാജു 71) ഡാളസില്‍ നിര്യാതനായി

ഡാളസ്: ആദ്യകാല പെന്തക്കൊസ്ത് വിശ്വാസികളായിരു കുമ്പനാട് ചെള്ളേത്ത് വലിയകാലായില്‍ പരെതരായ വി.കെ. ശാമുവേലിന്റെയും വള്ളിയില്‍ ഏലിയാമ്മ ശാമുവേലിന്റെയും മകന്‍ വി.എസ്. കുരുവിള നവംബര്‍ 9, 2020 തിങ്കളാഴ്ച വൈകിട്ട് 10:30ന് ടെക്സ്സാസ് സംസ്ഥാനത്തുള്ള ഡാളസില്‍ നിര്യാതനായി.

കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്‌കൂളിലെ പൂര്‍വ്വകാല വിദ്യാര്‍ത്ഥി ആയിരു പരേതന്‍ ചര്‍ച്ച് ഓഫ് ഗോഡ് കുമ്പനാട് സഭാ അംഗമായിരുന്നു. 1982-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത കുരുവിള ഇന്ത്യന്‍ പെന്തക്കോസ്തല്‍ അസംബ്ലി, ഇര്‍വിംഗ്, ടെക്‌സാസ് സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ മറിയാമ്മ ഞാലിക്കണ്ടം താഴത്തേക്കൂറ്റ് കുടുംബാഗമാണ്. മക്കള്‍: ബിന്‍സി, ബെറ്റ്‌സി. മരുമക്കള്‍: ബ്രോക്, ഡഡ്‌ലി. കൊച്ചുമക്കള്‍: ബ്രെയ്ഡന്‍, ജര്‍മിയ, ലൂക്ക്.
സഹോദരങ്ങള്‍: ലാലു, ലിസി, മേഴ്‌സി, സൂസന്‍ (എല്ലാവരും യു.എസ്.എ), പരേതരായ പൊച്ചന്‍, ജോയി.

പൊതുദര്‍ശനം നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 5:00 മുതലും സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10 മുതലും മെട്രോ ചര്‍ച്ച് ഒഫ് ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്സ്സാസ് 75234 വെച്ച് നടക്കുതാണ. ശുശ്രീഷകള്‍ തത്സമയ സ്ട്രീമിംഗ് www.provisiontv.in എ ഓലൈനില്‍ ഉണ്ടായിരിക്കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!