By: ലാലു തോമസ്, കോട്ടയം
കോട്ടയം: സിഎംഎസ് ആംഗ്ലിക്കൻ സഭ തിരു-കൊച്ചി മഹായിടവക ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് കാരിക്കുഴിയുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് കാരിക്കുഴി ആംഗ്ലിക്കൻ ദേവാലയത്തിൽ നടക്കും. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നവംബർ 6ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നീരേറ്റുപുറം പുല്ലാടിൽ പി. ടി. ആൻഡ്രൂസിന്റെയും മറിയാമ്മയുടെയും മകനാണ്. അദ്ധ്യാപകവൃത്തിയോടൊപ്പം തിയോളജിയിൽ ബിരുദാന്തരബിരുദം നേടി വൈദികനായി. പിന്നീട് സഭയുടെ പരമോന്നത പദവിയിലേക്ക് സ്ഥാനാരോഹണം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബിഷപ്പുമാരെ വാഴിച്ചു. ഭാര്യ പരേതയായ തിരുവല്ല താഴത്തുപറമ്പിൽ എൽസിയാമ്മ. മക്കൾ: ഷീല, ഷിബു, പരേതനായ ഷാജി. മരുമകൻ: എ. കെ. ഷാജി(സീനായ് വോയിസ്, കുമ്പനാട്.)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.