മാർട്ടിൻ വർഗീൻ്റെ പിതാവ് വി. സി. വർഗീസ് നിത്യതയിൽ

മാർട്ടിൻ വർഗീൻ്റെ പിതാവ് വി. സി. വർഗീസ് നിത്യതയിൽ

പെരുമ്പാവൂർ: ഐപിസി കുറവിലങ്ങാട് കോതനല്ലൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാർട്ടിൻ വർഗീസിൻ്റെ പിതാവ് പെരുമ്പാവൂർ വേങ്ങൂർ വടക്കൻ വീട്ടിൽ സുവിശേഷകൻ വി. സി. വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 27 രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുമ്പാവൂർ കാരിയേരി പെന്തെക്കോസ്ത് സെമിത്തേരിയിൽ.

മൃതദേഹം ഒക്ടോബർ 26 ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ ഐപിസി മല്ലപ്പള്ളി പുന്നവേലി സഭയിലും വൈകിട്ട് 3.30 മുതൽ 4 :30 വരെ ഐപിസി കുറവിലങ്ങാട് കോതനല്ലൂർ സഭയിലും പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: മേഴ്സി വർഗീസ്. മകൻ: പാസ്റ്റർ ജേക്കബ് വർഗീസ് (ഐപിസി പുന്നവേലി സെൻ്റർ). മരുമക്കൾ: ഹണിമോൾ, റിജമോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!