കോഴിക്കോട്: എജി മലബാർ ഡിസ്ട്രിക്റ്റ് മേഖലാ ഡയറക്ടറും എക്സിക്യൂട്ടിവ് അംഗവും സീനിയർ പാസ്റ്ററുമായിരുന്ന പാസ്റ്റർ എൻ. സി. മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു(78) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 23ന് മകൻ പാസ്റ്റർ വിക്ടർ മാത്യുവിൻ്റെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഭവനത്തിൽ രാവിലെ 9ന് ശുശ്രൂഷകളാരംഭിച്ച് ഉച്ചയ്ക്ക് 11ന് ബെഥേസ്ഥ പ്രെയർ ടവറിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.
മൃതദേഹം ഒക്ടോബർ 22 വൈകിട്ട് 4 മുതൽ 6 വരെ ഐപിസി ആഞ്ഞിലിത്താനം സഭാഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വാർധക്യസഹജമായ ക്ഷീണത്താൽ വിശ്രമത്തിലായിരുന്നു. വെള്ളറപുത്തൻപുരയിൽ കൂടുംബാംഗമാണ്.
മക്കൾ: ജയിംസ് മാത്യു(യുഎസ്എ), ഷേർളി മാത്യു, വിൻസെന്റ് മാത്യു, സാന്റി തോമസ്, ബിനി തോമസ്. മരുമക്കൾ: എൻ. എക്സ്. മാത്യു, പാസ്റ്റർ തോമസ് പി. ചാക്കോ (യുഎസ്എ), പാസ്റ്റർ തോമസ് വിളമ്പുകണ്ടം, ലൈസ ജയിംസ്, ലിസി വിക്ടർ, ഷൈല വിൻസെന്റ്.
വാർത്ത: വി. വി. എബ്രഹാം, കോഴിക്കോട്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.